സ്ഥാനാര്‍ത്ഥി നിര്‍ണയം : സിപിഎം സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സീറ്റ് വിഭജനം വേഗത്തിലാക്കി. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യും. സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങളള്‍ തീരുമാനിക്കുന്നതില്‍ ഇന്നത്തെ നേതൃയോഗം നിര്‍ണായകമാണ്.

വികസന മുന്നേറ്റ ജാഥക്കിടെ നടന്ന ചര്‍ച്ചകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യും. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി നാളെ കൂടിക്കാഴ്ച നടത്തും.

യുഡിഎഫ് സീറ്റ് വിഭജനം തിങ്കളാഴ്ച പൂര്‍ത്തിയാക്കും. ബുധനാഴ്ച പ്രഖ്യാപനം നടത്തും. മുസ്‌ലിം ലീഗിന് അധികമായി രണ്ട് സീറ്റും, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് 9 മുതല്‍ 10 വരെ സീറ്റ് നല്‍കിയും തര്‍ക്കം തീര്‍ക്കാനാണ് ശ്രമം. ബുധനാഴ്ച രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഡല്‍ഹിക്ക് പോകും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്കും ഡല്‍ഹി ചര്‍ച്ചയില്‍ അന്തിമരൂപമാകും.

ഇന്നലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

spot_img

Related Articles

Latest news