എസ് എഫ് ഐ പിണറായി ഏരിയ സമ്മേളനം ഇന്ന്

എസ്എഫ്ഐ പിണറായി ഏരിയ സമ്മേളനം ശനിയാഴ്ച കായലോട് പി ബിജു നഗറിൽ നടക്കും. മുൻ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ഏരിയ വൈസ് പ്രസിഡന്റ്‌ പി കെ ബിനിൽ ജാഥ ക്യാപ്റ്റനായി ബ്രണ്ണൻ കോളേജിൽ നിന്നും ആരംഭിച്ച പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.

ഏരിയ വൈസ് പ്രസിഡന്റ്‌ വി ജിഷ്ണു ജാഥ ക്യാപ്റ്റനായി ചിറക്കുനി അബു-ചത്തുകുട്ടി സ്മാരകത്തിൽ നിന്നും ആരംഭിച്ച കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമൽ അശോക് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ നിവേദ്, പ്രസിഡന്റ്‌ എ ജി മുബഷീർ, ടി വി അനുപ്രിയ, കെ ഗോകുൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി ചന്ദ്രൻ പതാക ഉയർത്തി.

 

 

Media wings :kannoor

spot_img

Related Articles

Latest news