നാളെ പോളിംഗ് ആവേശം; വിധിയെഴുതാൻ മലപ്പുറം ജില്ല സജ്ജം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി മലപ്പുറം ജില്ല പൂർണ്ണ സജ്ജമായി. നാളെ (ഏപ്രിൽ 9) രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 36,32,210 വോട്ടർമാരാണ് ഇത്തവണ പോളിംഗ് ബൂത്തിലെത്തുന്നത്.

ഇതിൽ 18,19,198 പുരുഷന്മാരും 18,12,974 സ്ത്രീകളും 38 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ​ജില്ലയിലെ കന്നി വോട്ടർമാരുടെ എണ്ണം 1,11,463 ആണ്. 85 വയസ്സിന് മുകളിൽ പ്രായമുള്ള 14,168 പേരും 29,300 ഭിന്നശേഷി വോട്ടർമാരും 41,962 പ്രവാസി വോട്ടർമാരും ഇത്തവണ വോട്ട് രേഖപ്പെടുത്തും.

ജില്ലയിൽ ഹോം വോട്ടിംഗ് നൂറ് ശതമാനവും പൂർത്തിയായിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വഴി 16,106 പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ 17,708 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിലാകെ 3,689 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതിൽ 45 ബൂത്തുകൾ പ്രശ്നസാദ്ധ്യതയുള്ളവയായി കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ. ക്രമസമാധാന പാലനത്തിനായി 4,729 സേനാംഗങ്ങളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. 16 വിതരണ സ്വീകരണ കേന്ദ്രങ്ങളും ഏഴ് ലൊക്കേഷനുകളിലായി സ്ട്രോങ്ങ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. 351 സെക്ടറൽ ഓഫീസർമാർ, 1,238 റൂട്ട് ഓഫീസർമാർ, 56 മൈക്രോ ഒബ്‌സർവർമാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഷാഡോ ബൂത്തുകളിൽ നിരീക്ഷണത്തിനായി 15 അഡീഷണൽ ഒബ്‌സർവർമാരെയും പ്രത്യേകം നിയമിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news