തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് ശേഷം പോളിംഗ് 60 ശതമാനത്തിന് മുകളിൽ കടന്നുവെന്നാണ് റിപ്പോർട്ട്.പോളിംഗ് ഈ രീതിയില്‍ തുടർന്നാല്‍ 90 ശതമാനം കടക്കുമെന്നാണ് കരുതുന്നത്. രാവിലെ മുതല്‍ തന്നെ നഗര – ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ്.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. 883 സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ 2,71,42,952 വോട്ടർമാറുണ്ട്. രാവിലെ ഏഴ് മുതല്‍ വെെകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പല ബൂത്തുക്കളിലും മോക് പോള്‍ 6.30 ഓടെ തുടങ്ങിയിരുന്നു. 140 മണ്ഡലങ്ങളിലെ 30495 പോളിംഗ് ബൂത്തുക്കളിലേക്കുള്ള പോളിംഗ് സാധനങ്ങളുടെ വിതരണം ഇന്നലെ വെെകിട്ടോടെ പൂർത്തിയായി.
പത്തു വർഷത്തെ വികസന, ക്ഷേമപ്രവർത്തനങ്ങള്‍ക്ക് മനസ്കൊണ്ട് അംഗീകാരം നല്കി ജനങ്ങള്‍ ഭരണത്തുടർച്ച നല്‍കുമെന്ന ഉത്തമവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഭരണവിരുദ്ധ വികാരം ജനങ്ങളിലെത്തിക്കാൻ നടത്തിയ അശ്രാന്തപരിശ്രമം തങ്ങളെ അധികാരത്തില്‍ തിരിച്ചെത്തിക്കുമെന്ന ദൃഢനിശ്ചയമാണ് യു.ഡി.എഫിന്. വീണ്ടും അക്കൗണ്ട് തുറക്കലല്ല, വളർച്ചയുടെ ആക്കം മറ്റുള്ളവർക്ക് ബോദ്ധ്യപ്പെടുത്തലാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യം. പരസ്യ പ്രചാരണം കഴിഞ്ഞുള്ള അവസാനഘട്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം മൂന്ന് മുന്നണികളും അമിത ആത്മവിശ്വാസത്തിലാണ്.

