ദോഹ: ഖത്തറിൽ മലയാളി വിദ്യാർത്ഥി അപ്രതീക്ഷിതമായി നിര്യാതനായി. കുറ്റ്യാടി വളയന്നൂർ സ്വദേശി ഫനാർ മുഹമ്മദ് (17) ആണ് മരണപ്പെട്ടത്.
ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു ഫനാർ. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. വളയന്നൂർ കാരപ്പാറ ജാഫർ – സഫീന ദമ്പതികളുടെ മകനാണ്.
നിലവിൽ മൃതദേഹം വക്രയിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വം നൽകുന്നുണ്ട്.

