റിസാ അന്താരാഷ്ട്ര പ്രസംഗ മത്സരം വിജയികളെ പ്രഖ്യാപിച്ചു

സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ പരിപാടി റിസ ലോക പുകയില വിരുദ്ധ ദിനാചരണ ഭാഗമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.’നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക!നിക്കോട്ടിൻ/പുകയില ആസക്തി തടയുക!’ എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇരുന്നൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പ്രാഥമിക സ്ക്രീനിംഗിലൂടെ മലയാളത്തിൽ 15 പേർക്കും നൂറ്റിഅമ്പതോളം എൻട്രികൾ വന്നത് പരിഗണിച്ച് ഇംഗ്ലീഷ് വിഭാഗത്തിൽ പതിനഞ്ചിനു പകരം രണ്ട് ക്ളസ്ററുകളാക്കി 30 പേർക്കും ഫൈനൽ റൗണ്ടിൽ മത്സരിക്കാൻ അവസരം നൽകി.
സുബൈർകുഞ്ഞ് ഓർമദിനമായ ജൂൺ 17ന് ഫൗണ്ടേഷൻ ചെയർമാൻ അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ കേരളത്തിലെ മുൻ ഡി. ജി. പി. യും പ്രമുഖ ലഹരിവിരുദ്ധ പ്രവർത്തകനുമായ ഋഷിരാജ് സിംഗ് ഐ പി എസ് ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികളെ പ്രഖ്യാപിച്ചു. റിസയുടെ നേതൃത്വത്തിൽ 2019- ൽ റിയാദിൽ കുട്ടികളുമായി സംവദിച്ചവിവരം അനുസ്മരിച്ചും റിസയുടെ തുടർന്നുള്ള പ്രവർത്തനങ്ങലെ വിലയിരുത്തിയും സംസാരിച്ചു. കേരളത്തിന്റെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ എ എസ് പരിപാടി ഉത്‌ഘാടനം ചെയ്തു. സംസ്ഥാന ലഹരി നിർമാർജന പദ്ധതി തുഫാനുമായി സഹകരിക്കുകയും റിസ അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന പ്രവർത്തങ്ങളുടെ ഗുണഫലങ്ങൾ നാട്ടിനും പ്രയോജനപ്പെടാൻ ശ്രമിക്കുകയും ചെയ്യണമെന്ന് ഉദ്ബോധിപ്പിച്ചു.
സുബൈർകുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തിയ ശ്രീ. എൻ. അബ്ദുൽ ബഷീർ ( അനുസ്മരണ കമ്മിറ്റി ചെയർമാൻ) സ്വതന്ത്ര്യാനന്തര കാലഘട്ടത്തിൽ പ്രാദേശികമായി നിലനിന്നിരുന്ന ജാതി വിവേചനകൾക്കെതിരെ സുബൈർകുഞ്ഞ് നടത്തിയ പോരാട്ടങ്ങൾ വിശദീകരിച്ചു. സ്കൂൾ ആക്ടിവിറ്റി കൺവീനർ മിസ്സിസ് മീരാറഹ്‌മാൻ വിവിധ റിസാ പ്രവർത്തനങ്ങൾ സംഷിപ്തമായി വിവരിച്ചു.
കാറ്റഗറി ഒന്ന് മലയാളം വിഭാഗത്തിൽ ജ്ഞാനശ്രീ പ്രഭു ( ടി ഡി എച്ച് എസ് തുറവൂർ ) ഐഷ ഇബ്രാഹിം ( ഡി പി എസ് അജ്‌മാൻ ) ഐമ അറഫാത്ത് ( ഡി പി എസ് അജ്മാൻ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. കാറ്റഗറി രണ്ട് ക്ലസ്റ്റർ ഒന്ന് (ഗ്രേഡ് 10,11,12) വിഭാഗത്തിൽ റിദ അബ്ദുൾ റഹുമാൻ (യാര ഇന്റർനാഷണൽ സ്കൂൾ, റിയാദ്), അസ ഷാജിദ് (ബെഞ്ച് മാർക്ക് ഇന്റർ നാഷണൽ സ്കൂൾ, മഞ്ചേരി), റയാൻ ടോം ബോബി (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, കുവൈത്ത്) എന്നിവരും ക്ലസ്റ്റർ രണ്ട് (ഗ്രേഡ് 8,9) വിഭാഗത്തിൽ ഗുണിക കൗൾ (ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ, ദമാം), റന ഐഷ (ബെഞ്ച് മാർക്ക് ഇന്റർനാഷണൽ സ്കൂൾ, മഞ്ചേരി), സോന ഹന്ന സഞ്ജു (യാര ഇന്റർനാഷണൽ സ്കൂൾ, റിയാദ്) എന്നിവരും യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾക്ക് അർഹരായി. വിജയികൾക്ക് സുബൈർ കുഞ്ഞു സ്മാരക ക്യാഷ് അവാർഡും അച്ചീവ്‌മെന്റ് സർട്ടിഫിക്കറ്റും ലഭിക്കും.
മിസ്. ലംഹാ നിഷാൻ ലഹരിക്കെതിരെ പരാമർശമുള്ള ഖുർആനിക സൂക്തം ഉൾപ്പെടുത്തി നടത്തിയ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ജഡ്ജിമാരുടെ പാനലിലെ പ്രതിനിധീകരിച്ച് ടോമി ചെറിയൻ, പി. കെ. സലാം, മിസ്. അതുല്യ എന്നിവരും റിസാ കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, ജോർജ് കുട്ടി മക്കുളത്ത് എന്നിവരും ആശംസകൾ നേർന്നു. വിജയികളായ കുട്ടികൾ ക്കും സംസാരിക്കാൻ അവസരം നൽകി. മുൻ പുകവലിക്കാരി ക്രിസ്റ്യാന (ഗ്രീസ് പൗര), പുകവലി നിർത്തിയതിനു ശേഷമുള്ള അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് ശ്രദ്ധേയമായി. ശ്രീമതി. പത്മിനി യു. നായർ സ്വാഗതവും, റിസയു ടെ കേരളാ സ്റ്റേറ്റ് കോർഡിനേറ്റർ കരുണാകരൻ പിള്ള നന്ദിയും രേഖപ്പെടുത്തി.
ഡോ. തമ്പി വേലപ്പൻ, ഡോ. രാജു വര്ഗീസ്, റിസയുടെ ഐ റ്റി വിഭാഗത്തിലെ സനൂപ് അഹമ്മദ് (മോണോക്രോം ഗ്രൂപ്പ് ) പബ്ലിസിറ്റി എഞ്ചി. ജഹീർ ബഷീർ, സെയിൻ അബ്ദുൾ അസീസ്, റയാൻ, ഷിഫ അബ്ദുൽ അസീസ് എന്നിവരും വിവിധ പ്രദേശങ്ങളിലെ റിസാ പ്രതിനിധികളും പരിപാടിക്ക് നേതൃത്വം നൽകി. ഡോ. രാജു വർഗീസ് (കേരളം), മിസ് ആഷിക (സൗദി അറേബിയ), ജോസ് തോമസ് (ഫിലാഡൽഫിയ, അമേരിക്ക ) എന്നിവരും, ഡോ. റോയി തോമസ്, മിസിസ്. ബിന്ദു, മിസിസ്. കമറുന്നിസ എന്നിവരും യഥാക്രമം ഇംഗ്ലീഷ്, മലയാളം വിധികർത്താക്കളിൽ ഉൾപ്പെട്ടിരുന്നു.
പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ ഫൗണ്ടേഷന്റെ വെബ്‌ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മത്സരത്തിൽ പങ്കെടുത്ത താല്പര്യമുള്ള എല്ലാ കുട്ടികൾക്കും ‘റിസാ- ടാഗ്’ ലഹരി വിരുദ്ധ പ്ലാറ്റ് ഫോമിൽ അംഗത്വം ലഭിക്കുന്നതിനായി റിസാ-ടോട്ട് പരിശീലനം നൽകുമെന്നും ഫൗണ്ടേ ഷന്റെ പതിനൊന്നാമത് ലഹരി വിരുദ്ധ പ്രതിജ്ഞാ ക്യാമ്പയിൻ ജൂൺ 25 മുതൽ 30 വരെ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നും റിസാ കൺവീനർ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. ഭരതൻ ഏ വി എന്നിവർ അറിയിച്ചു.

spot_img

Related Articles

Latest news