നവോദയ കാരം ടൂർണമെന്റിൽ “അൻസാർ-നിസാം” ടീം ജേതാക്കൾ.

റിയാദ്: നവോദയ സംഘടിപ്പിച്ച നാലാമത് കാരംസ് ടൂർണമെന്റിൽ അൻസാർ-നിസാം ടീം ജേതാക്കളായി. ഷംസീർ-ലത്തീഫ് ടീം (ഫ്രണ്ട്‌സ് ഫോർഎവർ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. 5 സെറ്റുകൾ നീണ്ട വാശിയേറിയ കലാശപ്പോരാട്ടത്തിൽ ആദ്യ രണ്ടു സെറ്റുകൾ നേടി ഷംസീർ-ലത്തീഫ് ടീം മുൻകൈ നേടിയെങ്കിലും തൊട്ടടുത്ത 3 സെറ്റുകൾ തുടർച്ചയായി കരസ്ഥമാക്കി അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അൻസാർ-നിസാം ടീം വിജയികളുടെ ട്രോഫി സ്വന്തമാക്കിയത്. മൊത്തം 13 ടീമുകളാണ് ഡബിൾസ് മത്സരത്തിൽ പങ്കെടുത്തത്.

മത്സരത്തിന് മുൻപ് നടന്ന പൊതുയോഗം ന്യൂഏജ് സാംസ്‌കാരിക വേദി ഭാരവാഹി സമീർ ഉദ്‌ഘാടനം ചെയ്തു. ബാബുജി, റസ്സൽ, നജീം കൊച്ചുകലുങ്ക്, ഷൈജു പച്ച എന്നിവർ സംസാരിച്ചു. നവോദയ പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതം നിറഞ്ഞു. മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് മത്സരത്തിന് ഫസ്റ്റ് ബോർഡ് സ്‌ട്രൈക് നിർവഹിച്ചതോടെ മത്സരങ്ങൾക്ക് തുടക്കമായി. സാമൂഹ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, റഹുമാൻ മുനമ്പത്ത് എന്നിവരും മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയിരുന്നു. ശ്രീരാജ്, അജയൻ, ജിതിൻ വാലപ്പൻ, റസ്സൽ മഠത്തിപ്പറമ്പിൽ, രതീഷ്, കുമ്മിൾ സുധീർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് നവോദയ ഭാരവാഹികൾ ട്രോഫിയും മെഡലുകളും കൈമാറി.

spot_img

Related Articles

Latest news