നോർക്ക കെയർ പ്ലസ്: ഒ.ഐ.സി.സി ഹെൽപ്പ് ഡെസ്കിന് റിയാദിൽ മികച്ച പ്രതികരണം.

റിയാദ്: പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെൽപ്പ് ഡെസ്കിന് മികച്ച പ്രതികരണം.

ബത്ഹയിലെ ഒ.ഐ.സി.സി ഓഫീസായ സബർമതിയിൽ നടന്ന ഹെൽപ്പ് ഡെസ്കിൽ നോർക്ക കെയർ പ്ലസ് പദ്ധതിയിൽ അംഗത്വമെടുക്കുന്നതിനും പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. നിരവധി പ്രവാസികൾ ക്യാമ്പിൽ എത്തി സേവനം പ്രയോജനപ്പെടുത്തി.

നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷനായിരുന്നു ഹെൽപ്പ് ഡെസ്കിൽ പ്രധാനമായും ലഭ്യമാക്കിയ സേവനം. പദ്ധതിയുടെ അംഗത്വ നടപടിക്രമങ്ങൾ, ആനുകൂല്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും പ്രവർത്തകർ പ്രവാസികൾക്ക് നൽകി.

റിയാദിന്റെ വിവിധ മേഖലകളിൽ വരും ദിവസങ്ങളിൽ നോർക്ക കാർഡ് രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾക്ക് നോർക്കയുടെ വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

അൻസാർ നെയ്തല്ലൂരും ജംഷീർ ചെറുകാടും ഹെൽപ്പ് ഡെസ്കിന്റെ കോർഡിനേറ്റർമാരായിരുന്നു.ഒ.ഐ.സി.സി മലപ്പുറം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് സമീർ മാളിയേക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വള്ളാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, നൗഫൽ പാലക്കാടൻ, സക്കീർ ദാനത്ത്, ഒമർ കോഴിക്കോട് എന്നിവർ സംസാരിച്ചു.

ഉണ്ണി വാഴയൂർ, പ്രഭാകരൻ ഒളവട്ടൂർ, നജീബ് ആക്കോട്, ഇസ്മയിൽ തിരൂരങ്ങാടി, അക്ബർഷ, അസ്‌ലം കളക്കര എന്നിവർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ ഷറഫു ചിറ്റൻ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news