മദീനയിൽ വാഹനാപകടം; വണ്ടൂർ സ്വദേശി നൗഫൽ മരണപ്പെട്ടു.

മദീന: മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫല്‍ പതിയമ്പാറ (36) മദീനയില്‍ വാഹനാപകടത്തില്‍ ബുധനാഴ്ച നിര്യാതനായി.അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് അദ്ദേഹം മദീനയില്‍ തിരിച്ചെത്തിയത്. ആഷ്ടെല്‍ ഇന്റർനാഷനല്‍ കമ്പനിയുടെ സെയില്‍സ് ഡിപ്പാർട്ട്മെന്റില്‍ ജീവനക്കാരനായിരുന്നു. നേരത്തെ ജിദ്ദയിലെ ആഷ്ടെല്‍ ഇന്റർനാഷനല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നൗഫല്‍, രണ്ടര വർഷങ്ങള്‍ക്ക് മുമ്പാണ് മദീനയിലെ ബ്രാഞ്ചിലേക്ക് മാറിയത്.

അലവിക്കുട്ടി – മറിയുമ്മ ദമ്പതികളുടെ മകനാണ്. മുൻഷിദയാണ് ഭാര്യ; രണ്ടു മക്കളുമുണ്ട്. മദീനയിലെ അഹമ്മദി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടടികള്‍ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്

spot_img

Related Articles

Latest news