ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം: സൗദി പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു പ്രവാസികള്‍ക്കായി ഹെൽപ്പ് ഡെസ്കുകളും കേരള ഹൗസില്‍ കൺട്രോൾ റൂമും യോഗത്തിലെ നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു.

ഗൾഫ് മേഖലയിലെ സംഘർഷസാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രവാസി കേരളീയർ നേരിടുന്ന പ്രതിസന്ധികൾ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലെ നിർദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ തുടർനടപടികൾക്കായി സമർപ്പിച്ചു. ഒക്ടോബർ 24ന് സൗദിയിലെ മലയാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് വിവിധ ആവശ്യങ്ങൾ ക്രോഡീകരിച്ചത്. സൗദി അറേബ്യയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും താങ്ങാനാവുന്ന നിരക്കിൽ ചാർട്ടേഡ് വിമാന സർവീസുകൾ ഏർപ്പെടുത്തുക, അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരുടെ മടക്കയാത്ര സുഗമമാക്കുക, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുക, ഉംറ–വിസിറ്റ് വിസകളിൽ യാത്രാതടസ്സം നേരിടുന്നവർക്ക് യാത്ര, താമസം, ഭക്ഷണം എന്നിവ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാരിന് സമർപ്പിച്ചത്. പാസ്‌പോർട്ട്, നിയമസഹായം, തൊഴിൽ-വരുമാന പ്രതിസന്ധികൾ, അടിയന്തര ക്ഷേമസഹായം, വിമാനസർവീസുകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരവിനിമയം തുടങ്ങിയ വിഷയങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ പ്രധാന മലയാളി സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി തുടർചർച്ചകൾക്കായി വിപുലമായ യോഗം വിളിച്ചുചേർക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി കർശന സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ, അവയെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ, ആക്രമണങ്ങളുടെ ആഘാതമുണ്ടായ സ്ഥലങ്ങൾ എന്നിവ ചിത്രീകരിക്കുകയോ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രസിദ്ധീകരിക്കുകയോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയോ ചെയ്യരുതെന്ന് എംബസി നിർദേശിച്ചു. സൗദിയിലെ പ്രാദേശിക നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണം. അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ തുടരുകയും ജനാലകൾ, തുറസ്സായ സ്ഥലങ്ങൾ, അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കുകയും വേണം. സ്ഥിരീകരിക്കാത്ത വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പ്രവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും അഭ്യർഥിക്കുന്നു.

നോർക്ക ഹെൽപ്പ് ഡെസ്ക് (24X7)
ടോൾ ഫ്രീ: 1800 425 3939 (ഇന്ത്യയില്‍ നിന്നും), വിദേശത്തുനിന്ന് മിസ്ഡ് കോൾ: +91 88020 12345. ഡല്‍ഹി കേരള ഹൗസിൽ 24 മണിക്കൂർ കൺട്രോൾ റൂം. ഫോൺ: 011-23747079, വാട്സ്ആപ്പ്: +91-9310443880 (സന്ദേശങ്ങള്‍ മാത്രം, കോള്‍ ലഭ്യമല്ല). ഇന്ത്യൻ എംബസി, റിയാദ്, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ജിദ്ദ കൺട്രോൾ റൂം. 24 മണിക്കൂർ കൺട്രോൾ റൂം. ഫോൺ: +966 11 488 469, ടോൾ ഫ്രീ: 800 247 1234 (സൗദി അറേബ്യയ്ക്കുള്ളിൽനിന്ന് മാത്രം), വാട്സ്ആപ്പ് (സന്ദേശങ്ങൾ മാത്രം): +966 536 216 082, ഇമെയിൽ: cw.riyadh@mea.gov.in. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ജിദ്ദ – ഫോൺ: +966 12 261 4093, +966 556 122 301, വാട്സ്ആപ്പ് (സന്ദേശങ്ങൾ മാത്രം): +966 536 209 704, ഇമെയിൽ: pbskcgi@gmail.com

spot_img

Related Articles

Latest news