സൗദി ഹഫർ അൽ ബാത്തിനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തീനിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ 54 വയസ്സുകാരന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെത്തിച്ച് സ്വദേശത്ത് സംസ്കരിച്ചു.

താമസസ്ഥലത്തെ കിടപ്പുമുറിയിലാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർന്ന് മെഡിക്കൽ പരിശോധനയിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിച്ചു.

തുടർന്ന് ലഖ്‌നൗ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
ഭാര്യ ആശാ ദേവി, മക്കൾ ആരാധന സിംഗ്, കൃഷി സിംഗ് എന്നിവരാണ്.

spot_img

Related Articles

Latest news