എം.ഇ.എസ്. റിയാദ് ലേഡീസ് വിങ് ശിശുദിനാഘോഷം സംഘടിപ്പിച്ചു

റിയാദ്: എം. ഇ.എസ്. റിയാദ് ചാപ്റ്റർ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ഒലയ്യ പാർക്കിൽ നടന്ന ആഘോഷത്തിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

ആമിർ സൈൻ അവതരിപ്പിച്ച ഖിറാഅത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഇതിന്റെ പരിഭാഷ റിഫാസ് ഷമീം നിർവഹിച്ചു. അയാസ് ഷഫീഖ് പ്രവാചക ചരിത്രകഥ അവതരിപ്പിക്കുകയും ലംഹ നിഷാൻ ശിശുദിന സന്ദേശം നൽകുകയും ചെയ്തു.

ഹസ്ന ഷമീം, സുമയ്യ അമീർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ടീം ബിൽഡിങ് ഗെയിമുകളിൽ കുട്ടികൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ആവേശത്തോടെ പങ്കെടുത്തു. നെഹാൻ നിസാർ നയിച്ച ക്വിസ് മത്സരവും ശ്രദ്ധേയമായി.

കുട്ടികളിൽ ചെറുപ്പം മുതലേ ജീവകാരുണ്യ മനോഭാവം വളർത്തുന്നതിനായി ചടങ്ങിൽ ‘ചാരിറ്റി ബോക്സ്’ പരിചയപ്പെടുത്തി. കുട്ടികൾ തങ്ങളുടെ പോക്കറ്റ് മണിയിൽനിന്നും മറ്റും സമാഹരിക്കുന്ന തുക നിർധനരായ കുട്ടികളുടെ പഠനാവശ്യങ്ങൾക്കായി വിനിയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എം.ഇ.എസ്. ലേഡീസ് വിങ് പ്രസിഡന്റ് ഷെർമി നവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷീബ ഫൈസൽ, ഫബീന നിസാർ, ലുലു സുഹാസ്, ഫാത്തിമ ഷഫീഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സരവിജയികൾക്കുള്ള സമ്മാനദാനത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു.

spot_img

Related Articles

Latest news