റിയാദ് : തുടർച്ചയായി പതിനാറു വർഷം പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന പയ്യന്നൂർ സൗഹൃദ വേദി – റിയാദിന്റെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചതിന്റെ മുന്നോടിയായി മലാസ് ഹണി ചില്ലി റെസ്റ്റോറന്റിൽ വച്ച് പി. എസ്. വി ഭാരവാഹികളും, അംഗങ്ങളും ഒത്തു ചേർന്നു. ചടങ്ങിൽ കേക്ക് മുറിച്ചു മധുരം പങ്കിടുകയും, വേദിയുടെ ഭാവികാര്യങ്ങളെ പറ്റി ചർച്ച നടത്തുകയും ചെയ്തു.
ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സനൂപ് കുമാർ അധ്യക്ഷത വഹിച്ചു.പി. എസ്. വി തുടർച്ചയായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. മുഖ്യ ഉപദേശക സമിതി അംഗം അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജു, അഷ്‌റഫ്, ജഗദീപ്, ശ്രീനികോറോം, അശോകൻ, അഭിഷേക് പവിത്രൻ എന്നിവരും പി .വി ജയൻ, ഷറഫുദീൻ, ഹാഷിർ , അഫ്സൽ, അബ്ദുള്ള, മുർഷിദ്, അമീസ, ജംഷീദ്. എം. ടി. പി, സുരേന്ദ്രൻ, സുഗുണൻ എം. പി എന്നിവർ വേദിയുടെ ഭാവി പ്രവർത്തന ങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

