പൊന്നാനി മാര്‍ക്കറ്റില്‍ നിന്ന്​ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി

പൊ​ന്നാ​നി: പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​വും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഫോ​ര്‍​മാ​ലി​ന്‍ ചേ​ര്‍​ത്ത മ​ത്സ്യ​ങ്ങ​ള്‍ പി​ടി​കൂ​ടി. ജ​ങ്ഷ​നി​ലെ നാ​ല് സ്​​റ്റാ​ളു​ക​ളി​ല്‍ നി​ന്നാ​യി 10 കി​ലോ​യോ​ളം മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഫോ​ര്‍​മാ​ലി​ന്‍ ചേ​ര്‍​ത്ത മ​ത്തി, ന​ത്തോ​ലി, അ​യ​ല ചെ​മ്പാ​ന്‍ എ​ന്നീ മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഒമ്പത്​ സ്​​റ്റാ​ളു​ക​ളി​ല്‍​നി​ന്നാ​യി ശേ​ഖ​രി​ച്ച സാ​മ്പിളു​ക​ള്‍ മൊ​ബൈ​ല്‍ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ര്‍​മാ​ലി​ന്‍ ചേ​ര്‍​ത്ത​വ ക​ണ്ടെ​ത്തി​യ​ത്. പു​റ​മെ​നി​ന്നു​ള്ള മ​ത്സ്യ​ങ്ങ​ള്‍ പൊ​ന്നാ​നി​യി​ല്‍ വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ര്‍​ദേ​ശം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​പ​ക​മാ​യി പു​റ​മെ​നി​ന്ന് ഫോ​ര്‍​മാ​ലി​ന്‍ ചേ​ര്‍​ത്ത മ​ത്സ്യം എ​ത്തു​ന്ന​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന മ​ത്സ്യ​വി​ല്‍​പ​ന​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് നാ​ട​ന്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ദി​വ​സം കേ​ടു​വ​രാ​തെ സൂ​ക്ഷി​ച്ച്‌ വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തേ മൊ​ത്ത, ചി​ല്ല​റ വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന്​ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​കൂ​ടി​യ മ​ത്സ്യം ഹാ​ര്‍​ബ​റി​ല്‍​ത​ന്നെ ന​ശി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​ക്ക്​ ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം ഓ​ഫി​സ​ര്‍​മാ​രാ​യ യു.​ആ​ര്‍. ദീ​പ്തി, യ​മു​ന കു​ര്യ​ന്‍, പൊ​ന്നാ​നി ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സ്വാ​മി​നാ​ഥ​ന്‍, ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം ടെ​ക്നി​ക്ക​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ റം​ഷാ​ദ്, അ​ഫ്സ​ല്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

spot_img

Related Articles

Latest news