ദമ്മാം: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന സൗദി പ്രവാസി സംഗമം മാര്‍ച്ച് അഞ്ചിന് നടക്കും. ‘നിര്‍ഭയ ജീവിതം സുരക്ഷിത സമൂഹം’എന്ന പ്രമേയത്തില്‍ ഉച്ചക്ക് 1.15ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് സംഗമം. വിസ്ഡം ഇസ്ലാമിക് മിഷന് വൈസ് ചെയര്മാന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര് ഉദ്ഘാടനം ചെയ്യും. കെ.പി.സി .സി ട്രഷറര്‍ കെ.കെ കൊച്ചുമുഹമ്മദ് മുഖ്യാതിഥിയാകും.
ഹുസൈന് സലഫി ഷാര്‍ജ സംസാരിക്കും. ചര്‍ച്ചയില്‍ ഡോ. മുഹമ്മദ് അഷ്റഫ് മലൈബാരി, എന്‍.വി മുഹമ്മദ് സാലിം അരീക്കോട്, ഹാരിസ് ഇബ്നു സലീം, അബ്ദുല്‍ ജബ്ബാര്‍ മദീനി, ജൗഹര്‍ മുനവ്വര്‍, അഡ്വ. ഹബീബ് റഹ്മാന് റിയാദ്, അര്‍ഷദ് ബിന്‍ ഹംസ എന്നിവര്‍ പങ്കെടുക്കും. റഫീഖ് സലഫി സമാപനപ്രഭാഷണം നിര്‍വഹിക്കും.
ഹസന് ചെറൂപ്പ, അഷ്റഫ് വേങ്ങാട്ട്, മന്‍സൂര്‍ പള്ളൂര്‍, ഷിബു നവോദയ, കൈതയില്‍ ഇമ്ബിച്ചിക്കോയ എന്നിവര്‍ സംസാരിക്കും. https://youtube.com/c/WisdomGlobalTV എന്ന ലിങ്ക് വഴി പ്രോഗ്രാം തത്സമയം കാണാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ഡോ. മുഹമ്മദ് ഷഹീര്‍ ഖമീസ് മുശൈത്ത്, ഫൈസല്‍ വാഴക്കാട് എന്നിവര്‍ അറിയിച്ചു.