ചെന്നൈ : തമിഴ് നടൻ വിജയകാന്ത് നയിക്കുന്ന ഡിഎംഡികെ, എൻഡിഎ മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് മുന്നണി വിട്ടത്.
തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും എൻഡിഎ സഖ്യത്തെ പരാജയപ്പെടുത്തുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്നും വിജയകാന്ത് അറിയിച്ചു. മൂന്ന് വട്ടം നടന്ന ചർച്ചയിലും തങ്ങൾ ആവശ്യപ്പെട്ട സീറ്റുകളോ മണ്ഡലങ്ങളോ അനുവദിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, ഡിഎംഡികെ മുന്നണി വിട്ടത് തങ്ങൾക്കു ഗുണകരമാവുമെന്നാണ് എ ഐ എ ഡി എം കെ യുടെ വിലയിരുത്തൽ.