ലോക ഉപഭോക്തൃദിനം; തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി

കോഴിക്കോട്: ലോക ഉപഭോക്തൃ ദിനമായ മാർച്ച് 15ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ)യുടെ നേതൃത്വത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണവിതരണം നടത്തി. പാളയം ബസ്റ്റാൻ്റിന് സമീപം നടത്തിയ യോഗം കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.സി.എഫ്.കെ.ജില്ലാ പ്രസിഡൻ്റ് സക്കരിയ്യപള്ളിക്കണ്ടി അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ പി.അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തുറയൂർ, കെ.പി.അബ്ദുൽ ലത്തീഫ് ,കെ.മുഹമ്മദ് ബഷീർ, റിയാസ് ടി.വി.എം, എം.പി.മണി എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news