ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രണ്ടായിരത്തിന്റെ നോട്ടിന്റെ അച്ചടി നടത്തുന്നില്ലെന്ന് ധനമന്ത്രാലയം. പാര്‍ലമെന്റില്‍ ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയം അറിയിച്ചതാണ് ഈ വിവരം.
എം ഡി എം കെ യുടെ എം പി യായ എ. ഗണേഷമൂര്ത്തിയാണ് ഈ ചോദ്യം ഉന്നയിച്ചിരുന്നത്. 2019- 20, 2020- 21 സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടായിരം രൂപ പുതുതായി അച്ചടിച്ചിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.