ഭരണഘടന സംരക്ഷികേണ്ടവർ തന്നെ അതിന്റെ കഴുത്തറക്കുന്നതായി ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസം പാസ്സാക്കിയ രാജ്യ തലസ്ഥാന സർക്കാർ ഭേദഗതി ബില് എന്ന ഡൽഹി സംസ്ഥാനത്തെ നിയന്ത്രിക്കാൻ കൊണ്ടുവന്ന ബില്ലിനെ പരാമർശിച്ചായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
ന്യൂഡൽഹി ഭരിക്കുന്നത് ആം ആദ്മി പാർട്ടിയാണ്, എന്നാൽ ഡൽഹി പോലീസ് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലും. ഡൽഹി സർക്കാരിനെ കേന്ദ്രത്തിന്റെ അധികാരത്തിൽ നിർത്തുന്നതിന്റെ ഭാഗമാണ് തിങ്കളാഴ്ച പാർലിമെന്റിൽ പാസ്സാക്കിയ ഭേദഗതി. ഇതിനെതിരെ ശക്തമായ പ്രധിഷേധം പാർലിമെന്റിൽ അരങ്ങേറിയിരുന്നു.
ജനാധിപത്യത്തെ ഇല്ലാതാക്കാനും ഭരണഘടനയെ ഇല്ലാതാക്കാനും ഭരണഘടനയെ തന്നെ ഉപയോഗപ്പെടുത്തുന്ന ഇരട്ടത്താപ്പാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി .