അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ ഗുളിക രൂപത്തിലുള്ള കൊവിഡ് മരുന്നിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് അനുമതി. പിഎഫ്-07321332 എന്ന ഗുളികയ്ക്ക് വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ഫൈസര്‍ പ്രതിനിധികള്‍ പറഞ്ഞു. അമേരിക്കയിലാണ് പരീക്ഷണം നടക്കുന്നത്.
മരുന്നിന്റെ സുരക്ഷ, മനുഷ്യരില്‍ എങ്ങനെ ബാധിക്കുന്നു, മനുഷ്യ ശരീരത്തില്‍ മരുന്ന് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നിവയാണ് പരീക്ഷണത്തിലൂടെ വിലയിരുത്തുന്നത്. മരുന്നിന്റെ യഥാര്‍ത്ഥ രൂപവും മറ്റ് വിവരങ്ങളും ഏപ്രില്‍ ആറിന് നടക്കുന്ന സ്പ്രിംഗ് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി സമ്മേളനത്തില്‍ പങ്കുവയ്ക്കുമെന്ന് ഫൈസര്‍ അറിയിച്ചിട്ടുണ്ട്.