കരുതിയിരിക്കുക… പുതിയ കോവിഡ് വകഭേദത്തെ, വാക്സിനെ മറികടക്കുമെന്ന് ശാസ്ത്രജ്ഞര്‍

കോവിഡ് ഒമിക്രോണ്‍ XBB.1.5 വകഭേദത്തെ കരുതിയിരിക്കണമെന്ന് ശാസ്ത്രജ്ഞര്‍. യു.എസില്‍ വ്യാപകമായി പടരുന്ന വകഭേദമാണിത്.

രാജ്യത്തെ 41 ശതമാനം പുതിയ കേസുകളും XBB.1.5 വകഭേദം ബാധിച്ചവരാണെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

XBB.1.5 വകഭേദം ശക്തമായ പ്രതിരോധ ശേഷിയുള്ളതാണ്. മറ്റ് ഉപവകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ മനുഷ്യകോശങ്ങളുമായി പെട്ടെന്ന് തന്നെ യോജിക്കുകയും ചെയ്യുന്നു.

യു.എസില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ XBB.1.5 വകഭേദം ബാധിച്ച കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. 21.7 ശതമാനം കേസുകളില്‍ നിന്ന് 41 ശതമാനമായാണ് വര്‍ധിച്ചത്.

കോവിഡ് 19 വാക്സിനുകളും ബൂസ്റ്റര്‍ ഡോസുകളുമൊന്നും XBB.1.5 വകഭേദത്തെ പ്രതിരോധിക്കാന്‍ മതിയാകില്ലെന്ന ഭയത്തിലാണ് ശാസ്ത്രജ്ഞര്‍. മാസങ്ങളായി XBB ഉപവകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വിദഗ്ധര്‍. ഇതിന് നിരവധി വകഭേദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ആഗസ്തിലാണ് XBBയെ ആദ്യം കണ്ടെത്തിയത്. XBB.1, XBB.1.5 എന്നിവയാണ് ഈ കുടുംബത്തില്‍ കണ്ടെത്തിയ ഉപവകഭേദങ്ങള്‍. XBB.1.5 ന് സെല്ലുകളുമായി ചേരാന്‍ പ്രത്യേക കഴിവ് ലഭിച്ചിട്ടുണ്ട് എന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

XBB വകഭേദങ്ങള്‍ കോവിഡ് 19 വാക്സിനുകളുടെ കാര്യക്ഷമതക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് ഈ വര്‍ഷം ആദ്യം പുറത്തുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. വാക്സിന്‍ എടുത്തവരില്‍ അണുബാധയുണ്ടാക്കുകയും ഒരു തവണ രോഗം ബാധിച്ചവരില്‍ വീണ്ടും രോഗബാധയുണ്ടാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.

spot_img

Related Articles

Latest news