സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു; തുക പി.എഫില്‍ ലയിപ്പിക്കും; നാലു വര്‍ഷം കഴിഞ്ഞ് പിന്‍വലിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ചു. കോവിഡ് കാലത്ത് താല്‍കാലികമായി മരവിപ്പിച്ച ലീവ് സറണ്ടര്‍ ആണ് പുനഃസ്ഥാപിച്ചത്.

ഇതുസംബന്ധിച്ച ഉത്തരവ് ധന വകുപ്പ് പുറത്തിറക്കി.

അതേസമയം, ലീവ് സറണ്ടര്‍ പുനഃസ്ഥാപിച്ച തുക മാര്‍ച്ച്‌ 20 മുതല്‍ പി.എഫില്‍ ലയിപ്പിക്കും. നാല് വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ സാധിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് ലീവ് സറണ്ടര്‍ ബാധകം. 2022-23 കാലയളവിലെ ലീവ് സറണ്ടര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.

കോവിഡ് കാലത്ത് സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ജീവനക്കാരുടെ ലീവ് സറണ്ടര്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്. ഈ കാലയളവില്‍ ലീവ് സറണ്ടര്‍ മരവിപ്പിച്ചു കൊണ്ട് നാലു തവണ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മരവിപ്പിച്ച ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നിരവധി തവണ സര്‍ക്കാരിന്‍റെ സമീപിച്ചിരുന്നു.

അതേസമയം, നാല് വര്‍ഷത്തെ വിലക്കുള്ളതിനാല്‍ ലീവ് സറണ്ടര്‍ ചെയ്ത് കഴിഞ്ഞാല്‍ അടുത്ത സര്‍ക്കാരിന്‍റെ കാലത്ത് മാത്രമേ ജീവനക്കാര്‍ക്ക് പണം ലഭിക്കുകയുള്ളൂ. ഒരു വര്‍ഷത്തെ ആര്‍ജിത അവധിയില്‍ ഉപയോഗിക്കാത്ത 30 അവധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സറണ്ടര്‍ ചെയ്യാം. ഒരു മാസത്തെ ശമ്ബളമാണ് ലീവ് സറണ്ടറായി ലഭിക്കുന്നത്.

spot_img

Related Articles

Latest news