ദോഹ:പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അല്‍ ബെയ്ത് സ്റ്റേഡിയം പാര്‍ക്കില്‍ വ്യാഴായ്ച തുടങ്ങാനിരുന്ന അല്‍ ഖോര്‍ കാര്‍ണിവലിന് ഇന്ന് തുടക്കമായി . സമൂഹത്തിന്റെ വിവിധ തട്ടുകളിലെ നിരവധി പേരുടെ പങ്കാളിത്തത്തില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന കാര്‍ണിവലിന് ഉജ്ജ്വല തുടക്കമാണ് ഇന്ന് നടന്നത്.
പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിനോദ വാണിജ്യമേളയാണിത്. ദിവസവും ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് കാര്‍ണിവലിന്റെ സമയം.
ആകര്‍ഷകമായ റൈഡുകള്‍, വിവിധ തരം സാംസ്കാരിക പരിപാടികള്‍, കുടുംബസമേതമുള്ള ഷോപ്പിങ് എന്നിവയ്ക്ക് പുറമെ കലാസാംസ്കാരിക പ്രകടനങ്ങളും വിഷ്വല്‍ ഡിസ്പ്ലേകളും അല്‍ ഖോര്‍ കാര്‍ണിവലിനെ സവിശേഷമാക്കും.
രുചി വൈവിധ്യങ്ങളാല്‍ സമൃദ്ധമായ ഭക്ഷണശാലകളും ഫുഡ് കൗണ്ടറുകളും കാര്‍ണിവലിനെ സവിശേഷമാക്കും.
മീഡിയ വിങ്ങ്സ്, ദോഹ