സ്ഥാനാർത്ഥി ഇല്ല; അമിത്ഷാ തലശ്ശേരിയിലേക്കില്ല

കണ്ണൂർ : നാമനിർദ്ദേശ പത്രിക തള്ളിയതിനെ തുടർന്ന് സ്ഥാനാർഥി ഇല്ലാതായ തലശ്ശേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത്ഷാ പങ്കെടുക്കുന്നില്ല. അതുപോലെ തന്നെ ഗുരുവായൂരും അമിത്ഷാ പ്രചാരണ പരിപാടികൾക്കെത്താൻ സാധ്യതയില്ല.

ബിജെപിക്ക് തരക്കേടില്ലാത്ത സ്വാധീനമുള്ള മണ്ഡലമാണ് തലശ്ശേരി. മാത്രമല്ല സിപിഎം നെ ശക്തമായി പ്രതിരോധിക്കാൻ കിട്ടിയ അവസരവും. സ്ഥാനാർഥി പട്ടിക തള്ളിയത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടായി തന്നെയാണ് ബിജെപി കാണുന്നത്. അതുകൊണ്ടുള്ള പ്രതിഷേധം കൂടിയാണ് അമിത്ഷാ മണ്ഡലത്തിൽ പ്രചാരണത്തിന് എത്താത്തത്. മാത്രമല്ല രണ്ടു മണ്ഡലങ്ങളിലും പാർട്ടിക്കു വോട്ട് ചെയ്യാൻ പറ്റിയ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കഴിയാത്തതും നേതൃത്വത്തെ ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട് .

spot_img

Related Articles

Latest news