അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണം’; നിർദേശവുമായി ബാലാവകാശ കമ്മീഷൻ.

തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ ആഹാരത്തിൽ പഞ്ചസാര ചേർക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉൽപ്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്സ് അളവ് നിശ്ചയിക്കണമെന്നും ആവശ്യമുന്നയിച്ചു. അമൃതം പൊടിയുടെ പാക്കേജിൽ പോഷക വിവരങ്ങൾ രേഖപ്പെടുത്തേണ്ടതും അനിവാര്യമാണ്.
കുട്ടികൾക്ക് നൽകേണ്ട അളവും പാക്കേജിൽ കൃത്യമായി വ്യക്തമാക്കണം. ഇതു സംബന്ധിച്ച് അങ്കണവാടി പ്രവർത്തകർക്കും ഗുണഭോക്താക്കൾക്കും ബോധവൽക്കരണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.

അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാരയ്ക്കു പുറമേ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ആറുമാസം മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ദിവസം 135 ഗ്രാം എന്ന കണക്കിൽ പലഹാരമായോ കുറുക്കിയോ നൽകാമെന്നതാണ്
അംഗനവാടികളിൽ നിന്നു നൽകുന്ന നിർദേശം.

നേരത്തെ ഇത് സംബന്ധിച്ച് മാർഗനിർദേശവുമായി വനിത-ശിശുവികസന വകുപ്പും രംഗത്തെത്തിയിരുന്നു. അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്.

കുട്ടികൾ വളർന്നു വരുന്ന പ്രായത്തിൽ ഇത്രയും പഞ്ചസാര ആരോഗ്യപ്രശ്നങ്ങളുണ്ടാ ക്കുമെന്നും അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ വേണമെന്നും വനിത-ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു.

spot_img

Related Articles

Latest news