ലണ്ടന്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, കൊവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തില്‍ വികസിപ്പിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.
ഇരുപതിനും അറുപതിനും മദ്ധ്യേ പ്രായമുള്ള അറുപത് പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.
അമേരിക്കയിലെയും ബല്‍ജിയത്തിലെയും കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.