മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സ ധനസഹായത്തിന് അപേക്ഷിക്കാം

വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള മാരക രോഗങ്ങൾ (കിഡ്നി, കാൻസർ, കരൾ, ഹൃദയം,അവയവം മാറ്റിവെക്കൽ, ഗുരുതരമായ അപകടങ്ങൾ, തുടങ്ങിയ അസുഖങ്ങൾ) പിടിപ്പെട്ട് ചികിൽസയിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം ലഭിക്കും.

അപേക്ഷ ഫോറം, ചികിൽസിക്കുന്ന ഡോകടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡിൻ്റ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി (നാഷനലൈസ്ഡ് ബാങ്ക്), റേഷൻ കാർഡ് കോപ്പി എന്നിവ വേണം.

ഒരു അസുഖത്തിന് സഹായം ലഭിച്ചാൽ അതേ അസുഖത്തിന് രണ്ട് വർഷം കഴിഞ്ഞാൽ മാത്രമേ വീണ്ടും സഹായം ലഭിക്കുകയുള്ളൂ. ഡോക്ടർ രേഖപ്പെടുത്തുന്ന മെഡിക്കൽ സർട്ടിഫിക്കിലെ ചികിത്സ ചെലവിൻ്റ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്.

അപേക്ഷ cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ മുഖേനെയോ, എം.എൽ.എയുടെ കവറിംഗ് ലെറ്ററോട് കൂടി എം.എൽ.എ ഓഫീസ് വഴിയോ അയക്കാവുന്നതാണ്. അപകട മരണം സംഭവിച്ചവർക്ക് 1 ലക്ഷം, അവയവമാറ്റ ശാസത്രക്രിക്ക് 3 ലക്ഷം രൂപയും ധനസഹായം ലഭിക്കും.

spot_img

Related Articles

Latest news