‘ഒറ്റപ്പെൺകുട്ടി’ സ്കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഒറ്റപ്പെൺകുട്ടികൾക്കായുള്ള മെറിറ്റ് സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയപരിധി നവംബർ 30 വരെ നീട്ടിയതായി സി.ബി.എസ്.ഇ. അറിയിച്ചു. സി.ബി.എസ്.ഇ. ബോർഡിനു കീഴിൽ 2022-ലെ പത്താംക്ലാസ് പരീക്ഷ പാസായി നിലവിൽ സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളിൽത്തന്നെ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് അവസരം. 2021-ലെ സ്‌കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർഥികൾക്ക് അത് പുതുക്കാനുള്ള അപേക്ഷകളും നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾ www.cbse.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

spot_img

Related Articles

Latest news