ഐ.ഐ.ടി.യിലും എൻ.ഐ.ടി.കളിലും എം.ബി.എ ക്ക് അപേക്ഷിക്കാം

ഐ.ഐ.ടി. റൂർക്കിയിലും വാറങ്കൽ, റൂർഖേല എൻ.ഐ.ടികളിലും രണ്ടുവർഷ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

സ്ഥാപനങ്ങളും പ്രവേശന വ്യവസ്ഥകളും

ഐ.ഐ.ടി. (റൂർക്കി):  ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള (പട്ടികജാതി/വർഗ/ഭിന്നശേഷിക്കാർക്ക് 55 ശതമാനം) ബിരുദം/തുല്യ പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2020 കാറ്റ് സ്കോർ വേണം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് വഴി പ്രവേശനം നേടി ഐ.ഐ.ടിയിൽ നിന്നും 7.0 സി.ജി.പി.എയോടെ ബിരുദമെടുത്തവരെ 2020 കാറ്റ് സ്കോർ നേടുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫുൾടൈം സ്പോൺസേർഡ് സീറ്റുകളുമുണ്ട്.

അപേക്ഷ ഫെബ്രുവരി മൂന്ന് വൈകീട്ട് നാല് മണിവരെ നൽകാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. റെസിഡൻഷ്യൽ കോഴ്സായിരിക്കും. വെബ്സൈറ്റ്: www.iitr.ac.in

എൻ.ഐ.ടി. വാറങ്കൽ: എൻജിനിയറിങ് ബിരുദധാരികൾക്കു മാത്രമാണ് പ്രവേശനം. എൻജിനിയറിങ്/ടെക്നോളജിയിലെ ഏതെങ്കിലും ബ്രാഞ്ചിൽ മൊത്തം 60 ശതമാനം മാർക്ക്/6.5 സി.ജി.പി.എ. (പട്ടികജാതി/വർഗ/ഭിന്നശേഷിക്കാർക്ക് 55 ശതമാനം/6.0 സി.ജി.പി.എ.) വാങ്ങി ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. സാധുവായ കാറ്റ്/മാറ്റ് സ്കോർ വേണം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമ സെമസ്റ്റർ/വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷാ ഫോറം https://nitw.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. (അനൗൺസ്‌മെൻറ്സ് > നോട്ടീസസ് > ന്യൂസ് ലിങ്കുകൾ വഴി). പൂരിപ്പിച്ച അപേക്ഷയും രേഖകളും ഫെബ്രുവരി 25-നകം അഡ്മിഷൻ വിഭാഗം ചെയർമാന് (വിലാസം ബ്രോഷറിൽ) ലഭിക്കണം.

എൻ.ഐ.ടി. റൂർഖേല: ബിരുദധാരികൾക്ക് അപേക്ഷിക്കാം. 60 ശതമാനം മാർക്ക്/6.5 സി.ജി.പി.എ. (പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം/6.0 സി.ജി.പി.എ.) യോഗ്യതാ പരീക്ഷയിൽ വേണം. സാധുവായ കാറ്റ് സ്കോർ വേണം. യോഗ്യതാ പ്രോഗ്രാമിന്റെ ഫൈനൽ സെമസ്റ്റർ/ വർഷ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ https://nitrkl.ac.in ൽ ലഭിക്കും. അപേക്ഷ https://eapplication.nitrkl.ac.in വഴി ഫെബ്രുവരി 28 വരെ നൽകാം.

മൂന്നു സ്ഥാപനങ്ങളിലെയും പ്രവേശനങ്ങളുടെ വിശദാംശംങ്ങൾ, പ്രവേശന മാനദണ്ഡം മുതലായ വിവരങ്ങൾ അതാത് വെബ്സൈറ്റിൽ ലഭിക്കും.

spot_img

Related Articles

Latest news