ക്യാമറക്കണ്ണിൽ ധർമടം

കണ്ണൂർ: ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ ഉദ്ഘാടനം ചെയ്തു. ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയുടെ ഉദ്‌ഘാടനമാണ് തിങ്കളാഴ്ച വൈകിട്ട് തലശേരി അസിസ്റ്റന്റ് കമ്മീഷണർ മൂസ വള്ളിക്കാടൻ ഉദ്‌ഘാടനം ചെയ്തത്. തലശേരി സബ് ഡിവിഷന്റെ കീഴിലെ പ്രധാന സ്റ്റേഷനായ ധർമ്മടം പരിധിയിൽ വരുന്ന ധർമ്മടം, മീത്തലെ പീടിക, കൊടുവള്ളി, ബ്രണ്ണൻ കോളേജ്, ചിറക്കുനി, മേലൂർ തുടങ്ങിയ പ്രദേശങ്ങളിലായി 15 സിസിടിവി ക്യാമറകളാണ് ഇന്ന് പ്രവർത്തന സജ്ജമാക്കിയത്.

ധർമ്മടം സിഐ ശ്രീജിത്ത് കോടെരി അധ്യക്ഷത വഹിച്ചു. ധർമ്മടം എസ്‌ഐ മഹേഷ് കണ്ടമ്പത്ത് സ്വാഗതം പറഞ്ഞു. എംകെ മജീദ്, എംപി സുമേഷ്, എംപി ശ്യാം, പിഎം റിയാസ്, മേജർ പി. ഗോവിന്ദൻ, പ്രകാശൻ, പിഎം സുരേഷ് ബാബു സംസാരിച്ചു. ധർമ്മടം എഎസ്ഐ കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.

Media wings:

spot_img

Related Articles

Latest news