ഖത്തർ ലോകകപ്പ് ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജൻ്റീന.

ദോഹ: ആവേശകരമായ ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി.
2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല.

മൂന്നാം ലോക കിരീടമെന്ന ഫ്രഞ്ച് സ്വപ്‌നങ്ങള്‍ക്ക് മീതേ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഉദിച്ചുയര്‍ന്ന് മിശിഹായും മാലാഖയും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രം.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കളം നിറഞ്ഞത് അര്‍ജന്റീന. മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഫ്രഞ്ച് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി മെസി പടയെ വിറപ്പിച്ച്‌ കിലിയന്‍ എംബാപ്പെയുടെ എണ്ണം പറഞ്ഞ രണ്ടു ഗോള്‍.
കോളോ മുവാനിയെ ഒട്ടമെന്‍ഡി വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി എംബാപ്പെ വലയില്‍ നിക്ഷേപിച്ചു. അര്‍ജന്റീനയുടെ ഞെട്ടല്‍ മാറും മുൻപ് അടുത്ത ഗോളും പിറന്നു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ മെസിയും എംബാപ്പെയും വല വീണ്ടും കുലുക്കിയതോടെ മത്സരം വീണ്ടും 3-3 എന്ന സമനിലയില്‍ കലാശിക്കുകയും പിന്നീട് ഷൂട്ടൗട്ടിലൂടെ അർജൻ്റീന വിജയം ഉറപ്പിക്കുകയും ചെയ്തു..

spot_img

Related Articles

Latest news