ഏഷ്യൻ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ചരിത്ര നേട്ടത്തിനൊപ്പം ഒളിമ്പിക്സ് യോഗ്യതയും.

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണനേട്ടം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ കിരീടം നിലനിർത്തി. 2023ലെ ഏഷ്യൻ ഗെയിംസ് സ്വർണ ജേതാക്കളാണ് ഇന്ത്യ. 2028ലെ ലോസാഞ്ചലസ് ഓളിമ്പിക്സിലേക്കും ഇന്ത്യൻ ടീം യോഗ്യത നേടി. പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ അഞ്ചാം സ്വർണം കൂടിയാണിത്.

ഹർമൻപ്രീത് സിംഗ് (11′) (57′), ജുഗ്രാജ് സിംഗ് (23′), ഹാർദിക് സിംഗ് (42′), ശിലാനന്ദ് ലക്ര (54′), എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. രണ്ട് ഗോളുകള്‍ പെനാല്‍റ്റി കോർണറുകളില്‍ നിന്നായിരുന്നു. മലേഷ്യൻ ടീം കൗണ്ടറില്‍ കളിക്കാൻ ശ്രമിക്കുകയും വേഗത്തില്‍ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ആദ്യ പാദം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു, കാരണം മലേഷ്യ ഇടിമിന്നല്‍ വേഗതയില്‍ ആക്രമിച്ച്‌ കളിച്ചിരുന്നു. ഈ സമയം സ്‌കോറുകള്‍ 1-1 ന് സമനിലയിലായിരുന്നു.

എന്നാല്‍, രണ്ടാം പാദത്തിന് ശേഷം ഇന്ത്യൻ ടീം അഞ്ച് ഗോളുകള്‍ നേടി മത്സരം അവസാനിപ്പിച്ചു. മലേഷ്യയുടെ ഏക ഗോള്‍ 14ാം മിനിറ്റില്‍ ഫീല്‍ഡ് അഫേറില്‍ നിന്ന് ഷെല്ലോ സില്‍വേറിയസാണ് നേടിയത്. ഇന്ത്യയ്ക്ക് ആകെ 14 പെനാല്‍റ്റി കോർണറുകള്‍ ലഭിച്ചപ്പോള്‍ മലേഷ്യയ്ക്ക് ലഭിച്ചത് 3 പെനാല്‍റ്റി കോർണറുകളായിരുന്നു. നേരത്തെ വനിതാ ഹോക്കിയിലും ഇന്ത്യ സ്വർണം നേടിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ചൈനയെ 1-0ന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യ സ്വർണ നേട്ടം കൈവരിച്ചത്.

spot_img

Related Articles

Latest news