ഇന്ത്യയെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ബ്രസീല്‍; സാമുവല്‍ ലിനോയ്ക്ക് ഇരട്ട ഗോള്‍

കൊല്‍ക്കത്ത: രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിനെ നേരിട്ട ഇന്ത്യൻ ടീമിന് തോല്‍വി. നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്.സാമുവല്‍ ലിനോ ബ്രസീലിനായി ഇരട്ടഗോളുകള്‍ നേടി. എസ്റ്റാവോ വില്ലിയനും പെഡ്രോയും ഓരോ ഗോളുകള്‍ വീതം നേടി. വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്രസീല്‍ ടീം തുടക്കം മുതല്‍ മേല്‍ക്കൈ നേടിയിരുന്നു. എങ്കിലും 28ാം മിനിറ്റ് വരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആതിഥേയരായ ഇന്ത്യയില്‍ നിന്ന് ഇത്തരമൊരു പ്രകടനം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.

മത്സരത്തിന്റെ ആദ്യ സെക്കൻഡില്‍ തന്നെ ബ്രസീല്‍ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ഇന്ത്യൻ ഗോള്‍മുഖത്തിന് ഇടതുവശത്ത് ബോക്സിന് പുറത്തുനിന്നുള്ള വിനീഷ്യസ് ജൂനിയറിന്റെ നീക്കം അൻവർ അലി പ്രതിരോധിച്ചതോടെ ഇന്ത്യ കോർണർ വഴങ്ങി. എങ്കിലും ആ അപകറ്റത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടു. അഞ്ചാം മിനിറ്റില്‍ ഇന്ത്യയ്ക്ക് രണ്ട് കോർണറുകള്‍ ലഭിച്ചെങ്കിലും അനിരുദ്ധ് ഥാപ്പയുടെ തന്ത്രങ്ങള്‍ ലക്ഷ്യം കണ്ടില്ല. തുടർന്ന് ലഭിച്ച രണ്ടാം കോർണറില്‍ ബ്രസീല്‍ പ്രതിരോധിച്ച പന്ത്, ബോക്സിനു പുറത്തുനിന്ന് ഇന്ത്യൻ താരം അപൂയ പോസ്റ്റിലേക്ക് അടിച്ചെങ്കിലും അത് ഗോള്‍ കിക്കായി അവസാനിച്ചു.

ഏഴാം മിനിറ്റില്‍ ബ്രസീലിനായി വീണ്ടും വിനീഷ്യസ് മുന്നേറ്റം നടത്തി. ഫസ്റ്റ് ടച്ചില്‍ പന്തെടുത്ത വിനീഷ്യസ് ഗോളിലേക്ക് ലക്ഷ്യം വച്ചെങ്കിലും, ഇന്ത്യൻ താരം അബിമീറ്റെ ടെക്കാമിന്റെ ഇടപെടല്‍ കാരണം പന്ത് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി.

13-ാം മിനിറ്റില്‍ പന്തുമായി ബ്രസീല്‍ ബോക്സിലെത്തിയ മൻവീർ സിങ് ഗോളിലേക്ക് ലക്ഷ്യം വയ്ക്കുമെന്ന് തോന്നിച്ചെങ്കിലും, ബ്രസീല്‍ പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മറികടക്കാനുള്ള ശ്രമത്തില്‍ ഇന്ത്യൻ ഫോർവേഡിന് പിഴച്ചു. പന്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മൻവീർ ഗ്രൗണ്ടില്‍ വീണു. 15-ാം മിനിറ്റില്‍ ബ്രസീല്‍ പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്സിലേക്ക് മൻവീർ സിങ് വീണ്ടും കുതിച്ചെങ്കിലും, പിന്നാലെ ഓടിയെത്തിയ ബ്രസീല്‍ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് ആ മുന്നേറ്റം തടുത്തു.

spot_img

Related Articles

Latest news