വ്യാജ രേഖ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ.വിദ്യക്ക് കർശന ഉപാധികളോടെ മണ്ണാർക്കാട് കോടതി ജാമ്യം അനുവധിച്ചു.
സാക്ഷ്യകളുമായി ബന്ധം പാടില്ല, പാസ്പോർട്ട് ഹാജറാക്കണം, കേരളം വിട്ട് പോകാൻ പാടില്ല, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജറാകണം എന്ന കർശന ഉപാധികളോടെയാണ് അഗളി പോലീസ് എടുത്ത കേസിൽ മണ്ണാർക്കാട് കോടതി ജാമ്യം അനുവധിച്ചത്, അതേസമയം നീലേശ്വരം പോലീസ് എടുത്ത കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതിയും നൽകി.