“മിനാ താഴ്‌വര” ബലി പെരുന്നാൾ മാപ്പിളപ്പാട്ട് ആൽബം പ്രകാശനം ചെയ്തു.

റിയാദ്: “മിനാ താഴ്‌വര” ബലി പെരുന്നാൾ മാപ്പിളപ്പാട്ട് ആൽബം റിയാദിൽ പ്രകാശനം ചെയ്തു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ 24/06/2023 ൽ സംഘടിപ്പിച്ച സൗഗന്ധിക സന്ധ്യ എന്ന സംഗീത പരിപാടിയിലാണ് ചലച്ചിത്ര പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ പ്രകാശനം ചെയ്തത്. സക്കീർ ഹുസൈൻ. ഐ. കരുനാഗപ്പള്ളിയാണ് രചന നിർവഹിച്ചിട്ടുള്ളത്. സംഗീതം ചിട്ടപ്പെടുത്തിയത് കുഞ്ഞ് മുഹമ്മദും ഓർഗ്സ്ട്രേഷൻ മിസ്ജാദ് സാബുവുമാണ്.

റിയാദിലെ ഗായകനായ കുഞ്ഞ് മുഹമ്മദും ജിദ്ദയിലെ ഗായിക സോഫിയ സുനിലും ചേർന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.

സക്കീർ ഹുസൈൻ. ഐ കരുനാഗപ്പള്ളി, ഷാജഹാൻ മൈനഗപ്പള്ളി, ബിനു രെഞ്ചു (MEN TREND), നൗഷാദ് കിളിമാനൂർ, മുനീർ ഹംദാൻ മോങ്ങം, നിസാർ ഗുരുക്കൾ, മുത്തലിബ് കാലിക്കറ്റ്, കമർബാനു, അബ്ദിയ ഷഫീനാ, അനീക് ഹംദാൻ, അയാൻ ഫാത്തിമ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


 

spot_img

Related Articles

Latest news