തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളുടെ സമയമാറ്റം മൂലം തൊാഴിലാളികൾ ജോലി ഭാരത്താൽ നട്ടംതിരിയുന്നു. രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തന സമയമായതോടെ തൊഴിലാളികൾ കടുത്ത ജോലിഭാരം നേരിടുകയാണ്. മുൻപ് രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു ഇവർ ജോലി ചെയ്യേണ്ടിയിരുന്നത്. നിലവിലെ സ്ഥിതിവെച്ച് രണ്ടു മണിക്കൂർ അധികം ജോലി ചെയ്യേണ്ട അവസ്ഥയിലാണ് തൊഴിലാളികൾ.
ജോലികഴിഞ്ഞ് പലരും വിട്ടിലെത്താൻ തന്നെ ബുദ്ധിമുട്ടുകയാണ്. നിലവിലുള്ള ജീവനക്കാരിൽ ഭൂരിപക്ഷവും 20 മുതൽ 25 കിലോമീറ്റർ അകലെ നിന്നുമാണ് ജോലിക്കായി എത്തിച്ചേരുന്നത്. ജോലി സമയം കഴിഞ്ഞ് വിശ്രമമില്ലാത്ത സ്ഥിതിയിലാണ് പലരും. ഇപ്പോൾ തന്നെ ഉറക്കമില്ലായ്‌മ മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
മതിയായരീതിയിൽ ഉറക്കം ലഭിക്കാത്തതു മൂലം പല ആരോഗ്യപ്രശ്‌നങ്ങളും ബാധിക്കാൻ ഇടയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബാറുകളിൽ നിരവധി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടാണ് ഇപ്പോഴും തൊഴിലാളികൾ ജോലി ചെയ്യുന്നത്. ബാർ ക്ലോസ് ചെയ്താലും സ്റ്റോക്കും പണവും തിട്ടപ്പെടുത്താൻ വേണ്ടി വീണ്ടും ഒരു മണിക്കൂർ ഇവർ ജോലി ചെയ്യേണ്ടിവരും.
അമിത ജോലിഭാരം കുറയ്ക്കണമെന്ന് തൊഴിലാളികളുടെ നിരന്തരമായ ആവശ്യം അവഗണിക്കുന്ന തിനിടെയാണ് ഇപ്പോൾ ബാറുകളുടെ പ്രവർത്തന സമയവും കൂട്ടിയത്.
ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന തൊഴിലാളികളിൽ ഭൂരി പക്ഷവും ദിവസ വേതനക്കാരു മാണ്. യാതോരുവിധ രേഖകളുമില്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. അബ്കാരി ക്ഷേമനിധി ബോർഡിൽ പോലും ഇവരുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് യാഥാർഥ്യം. സംഘടനകൾ പോലും ഇവർക്ക് നേരെ മുഖം തിരിക്കുക യാണെന്ന് ആരോപണം ഉണ്ട്.
നിരവധി തസ്തികകളിൽ ഓരോ ബാറുകളിലും നൂറിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട് സംസ്ഥാനത്താക മാനം കാൽ ലക്ഷത്തിലധികം പേർ ജോലി ചെയ്‌ത് ഉപജീവനം നടത്തുന്നുണ്ട് അധിക സമയ ജോലിയും മിതമായ വേതനവും നൽകുന്ന രീതിയാണ് വൻകിട ബാർ മാനേജ് മെൻ്റുകളും അവലംബിക്കുന്നത്. ഉടമകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഈ നടപടിയെന്നും അറിയുന്നു.
പത്തുവർഷം കഴിഞ്ഞിട്ടും പാലക്കാട്ടെ ചില കുത്തക ബാർ ഉടമകൾ വേതനം പുതുക്കി നൽകിയിട്ടില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികൾ പ്രതികരിച്ചാൽ ജോലിയിൽ നിന്ന് പുറത്തു പോകേണ്ട അവസ്ഥയാണ്. ജോലിസ്ഥിരതയില്ലാതെ നാവടക്കി ജോലി ചെയ്യുന്ന മേഖലയായി ബാർ ഹോട്ടലുകൾ മാറി.
സർക്കാർ നിശ്ചയിച്ചിട്ടുള്ള ജോലി സമയം ദിവസം എട്ടു മണിക്കൂറാണ്. എന്നാൽ ബാറുകളിൽ ഇരട്ടി സമയമാണ് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത്. ഇത് അന്വേഷിക്കാനും പരിശോധിക്കാനും ബന്ധപ്പെട്ട അധികൃതർ മെനക്കെടാറില്ല.
തൊഴിൽ വകുപ്പ് നോക്കു കുത്തിയായി നിൽക്കുന്ന സ്ഥിതിവിശേഷമാണ് ഇവിടെ യുള്ളത്. മദ്യലോബികൾക്ക് വേണ്ടി മാത്രമാണ് സർക്കാർ എല്ലാ അടിയന്തര അനുമതികളും നടപ്പാക്കുന്നത്. അതേസമയം തൊഴിലാളികളുടെ കാര്യത്തിൽ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളികളെ അവഗണിക്കുന്ന സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബാറുകളുടെ കാര്യത്തോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

