കൊടുവള്ളി: കച്ചേരിമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. പന്നൂർ പറയരുകണ്ടി ഉമ്മു ഹഫ്സത്ത് (39) ആണ് മരണപ്പെട്ടത്. തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകളാണ്.അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ റഷീദ് അട്ടക്കുളങ്ങരയാണ് ഭർത്താവ്.മാതാവ്: ആയിഷക്കുട്ടി കരുവൻപൊയിൽ.മക്കൾ: മുഹമ്മദ് സിനാൻ, ആയിഷ ഹന്ന.സഹോദരങ്ങൾ: ത്വൽഹത്ത്, ഉഖ്ബത്ത്.മൃതദേഹം നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

