കാമറൂണിൻ മുന്നിൽ ബ്രസിൽ അടിപതറി: ആറ് പോയിൻ്റുകളോടെ ബ്രസീൽ സ്വിറ്റ്സര്‍ലാന്റ് പ്രീ ക്വാർട്ടറിൽ.

 

ലോകകപ്പില്‍ എത്ര അട്ടിമറികള്‍ നടക്കും, എത്ര അത്ഭുതങ്ങള്‍ നടക്കും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ ആകില്ല.
ഒന്നിനു പിറകെ ഒന്നായി ഒരോ വമ്പന്മാരും വീഴുകയാണ്. ഇന്ന് കാമറൂണ് മുന്നില്‍ ബ്രസീല്‍ വീഴുന്നത് കാണാന്‍ ആയി. ഇഞ്ച്വറി ടൈമില്‍ പിറന്ന ഗോളിന്റെ ബലത്തില്‍ 1-0ന്റെ വിജയം കാമറൂണ്‍ ഇന്ന് നേടി.
ഇന്ന് ബ്രസീല്‍ ആദ്യ ഇലവനില്‍ വലിയ മാറ്റങ്ങളുമായാണ് കാമറൂണെ നേരിടാന്‍ ഇറങ്ങിയത്. ലോക ഫുട്ബോളിന്റെ ഭാവി ആകാന്‍ പോകുന്ന യുവ അറ്റാക്കിംഗ് താരങ്ങളാല്‍ സമ്പന്നമായിരുന്നു ബ്രസീല്‍ അറ്റാക്ക് നിരവധി അവസരങ്ങള്‍ ആദ്യ പകുതിയില്‍ തന്നെ സൃഷ്ടിച്ചു. ആന്റണിയും മാര്‍ട്ടിനെല്ലിയും കാമറൂണ്‍ ഡിഫന്‍സിന് തലവേദന ആയി. ആദ്യ പകുതിയിലെ രണ്ട് നല്ല ബ്രസീലിയന്‍ അവസരങ്ങള്‍ വന്നത് മാര്‍ട്ടിനെല്ലിയിലൂടെ ആയിരുന്നു.

ആദ്യ പകുതിയുടെ അവസാനം ഒരു ഹെഡറിലൂടെ കാമറൂണും ഗോളിന് അടുത്ത് എത്തി. എംബുവോമേയുടെ ഹെഡര്‍ വലിയ സേവിലൂടെ എഡേഴ്സണ്‍ രക്ഷിച്ചു. ഈ ലോകകപ്പില്‍ ബ്രസീല്‍ നേരിടുന്ന ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ആയി ഈ ഗോളവസരം മാറി.
രണ്ടാം പകുതിയിലും ബ്രസീലിന്റെ അറ്റാക്കുകള്‍ ആണ് കൂടുതല്‍ കണ്ടത്‌. മിലിറ്റാവോയുടെയും മാര്‍ട്ടിനെല്ലിയുടെയും ആന്റണിയുടെയും ഗോള്‍ ശ്രമങ്ങളും കാമറൂണ്‍ ഗോള്‍ കീപ്പര്‍ തടഞ്ഞു‌.

ഒരു ഗോള്‍ രഹിത സമനിലയിലേക്ക് ആണ് കളി പോകുന്നത് എന്ന് തോന്നിയ നിമിഷത്തില്‍ കാമറൂണ്‍ എല്ലാവരെയും ഞെട്ടിച്ച്‌ ലീഡ് എടുത്തു. 91ആം മിനുട്ടില്‍ കാമറൂണ്‍ ക്യാപ്റ്റന്‍ അബൂബക്കാറിന്റെ ഹെഡര്‍ ബ്രസീലിയന്‍ വലയില്‍ എത്തി. ബ്രസീല്‍ 0-1 കാമറൂണ്‍.

ഈ ഗോള്‍ ജേഴ്സി അഴിച്ച്‌ ആഹ്ലാദിച്ചതിന് അബൂബക്കാര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തേക്കു പോയി. അവസാന എട്ടു മിനുട്ടോളം 10 പേരായി കളിച്ചെങ്കിലും കാമറൂണ്‍ വിജയം ഉറപ്പിച്ചു.

കളി തോറ്റെങ്കിലും ബ്രസീല്‍ 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. കളി ജയിച്ചെങ്കിലും നാലു പോയിന്റുള്ള കാമറൂണ്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയില്ല. സ്വിറ്റ്സര്‍ലാന്റ് 6 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

spot_img

Related Articles

Latest news