സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന്‌ തുടക്കം

തിരുവനന്തപുരം: രണ്ടുവര്‍ഷത്തെ ഇടവേളക്ക്‌ ശേഷം സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് തുടങ്ങും.

വൈകിട്ട്‌ ആറുമണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ കായികോത്സവത്തിന്റെ 36-ാം പതിപ്പ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ്‌ മത്സരം.

രാത്രിയിലും മത്സരമുണ്ടെന്നതാണ്‌ ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകത. ഡിസംബര്‍ ആറ് വരെ നീളുന്ന മേളയില്‍ 98 ഇനങ്ങളിലായി 2737 താരങ്ങള്‍ മാറ്റുരയ്ക്കും. ആദ്യദിനമായ ഇന്ന് 23 ഫൈനല്‍ നടക്കും. രാവിലെ ഏഴുമണിക്ക് ഏഴിന്‌ സീനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററോടെയാണ് മേള തുടങ്ങുക. ട്രാക്ക്‌, ജമ്ബ്‌ ഇനങ്ങള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലും ജാവലിന്‍ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങള്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ് നടക്കുന്നത്.
2019ല്‍ കണ്ണൂരില്‍ നടന്ന മീറ്റി
ല്‍ പാലക്കാടായിരുന്നു ജേതാക്കള്‍.

spot_img

Related Articles

Latest news