ട്രെയിന്‍ വഴി പാര്‍സല്‍ അയയ്ക്കാന്‍ ഇനി റെയില്‍വേ സ്റ്റേഷനില്‍ പോകണ്ട, നിങ്ങളുടെ വീട്ടിലെത്തി പാര്‍സല്‍ കൊണ്ടുപോകും.

 

കോട്ടയം: ട്രെയിന്‍വഴി എത്ര പാഴ്സല്‍ വേണമെങ്കിലും അയക്കാം. ഇനി വാതില്‍പ്പടി പാഴ്സല്‍ സേവനം ലഭ്യം.
നിലവില്‍ പാഴ്സല്‍ അയയ്ക്കാനും എടുക്കാനും റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ പോകണം. എന്നാല്‍, ഇനി മുതല്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക്‌ പോകേണ്ട ആവശ്യമില്ല. ഉപഭോക്‌താക്കളുടെ അടുത്തെത്തി പാഴ്‌സല്‍ തപാല്‍വകുപ്പ്‌ സ്വീകരിച്ച്‌ കൊണ്ടുപോകും. റെയില്‍വേയും തപാല്‍ വകുപ്പും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വാതില്‍പ്പടി സേവനം റെയില്‍വേ സ്‌റ്റേഷന്റെ 40 കിലോമീറ്റര്‍ പരിധിവരെ ലഭ്യമാകും. തപാല്‍ വകുപ്പ് അവരുടെ വാഹനങ്ങളിലെത്തിലെത്തുകയും പാഴ്സല്‍ സ്വീകരിച്ച്‌ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയും ചെയ്യും. റെയില്‍വേയും തപാല്‍വകുപ്പും ചേര്‍ന്ന് പാഴ്സല്‍ സര്‍വീസ് ഊര്‍ജ്ജിതമാക്കാന്‍ രൂപം നല്‍കിയ ‘റെയില്‍ പോസ്റ്റ് ഗതിശക്‌തി എക്‌സ്‌പ്രസ്‌ സര്‍വീസ്‌’ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഉടന്‍ തുടങ്ങുമെന്നും അറിയിച്ചു.

നിലവില്‍ പാഴ്സല്‍ ബുക്കുചെയ്താല്‍ ഉപഭോക്‌താക്കള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി നല്‍കണമായിരുന്നു. തുടര്‍ന്ന് പാഴ്സല്‍ തപാല്‍ വകുപ്പ് സ്ഥലത്തെത്തിക്കും. എന്നാലിപ്പോള്‍, പാഴ്സലിന്റെ തുക തപാല്‍ വകുപ്പില്‍ അടച്ചാല്‍ മതി. വാതില്‍പ്പതി സേവനം ലാഭകരമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. കര്‍ഷകര്‍, വ്യാപാരികള്‍, എംഎസ്‌എംഇ തുടങ്ങിയവര്‍ക്ക്‌ ഈ പദ്ധതി കൂടുതല്‍ പ്രയോജനകരമാകുന്ന തരത്തിലാണ്‌ ആരംഭിക്കുന്നത്. കൂടുതല്‍ വാഹനങ്ങള്‍ സേവനത്തിനായി സജ്ജമാക്കുമെന്ന് പോസ്‌റ്റ് മാസ്‌റ്റര്‍ ജനറല്‍ മറിയാമ്മ തോമസ്‌ അറിയിച്ചു.

spot_img

Related Articles

Latest news