നൂറാം വാർഷികാഘോഷം : വിളംബര ജാഥ നടത്തി

തലശ്ശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ പ്രചരണാർത്ഥം തലശ്ശേരി നഗരത്തിൽ വിളംബര ജാഥ നടത്തി. ഡിസംബർ 3ന് ശനിയാഴ്ച പൂർവ്വ വിദ്യാർത്ഥി കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആഘോഷ പരിപാടികൾ  ഉദ്ഘാടനം നിർവ്വഹിക്കും.

സ്കൂളിൽ നിന്നാരംഭിച്ച്, എം.ജി.റോഡ്, പഴയ ബസ്റ്റാൻ്റ്, ലോഗൻസ് റോഡ്, പുതിയ ബസ്റ്റാൻ്റ്, ഒ.വി.റോഡ്, പഴയ ബസ് സ്റ്റാൻഡ് വഴി സ്കൂളിലേക്ക് വിളംബര ജാഥ സമാപിച്ചു.

അനൗൺസ് മെൻറ് വാഹനത്തിൻ്റെയും, സ്കൂളിലെ കുട്ടികളുടെ ചെണ്ട മേളത്തിൻ്റെയും അകമ്പടിയോടെ നടത്തിയ വർണ്ണശബളമായ ഘോഷ യാത്രയ്ക്ക് വിവിധ വർണ്ണ കൊടി തോരണങ്ങളേന്തിയ വിദ്യാർത്ഥികളും ,എൻ.സി.സി., സ്കൗട്ട്, എസ്‌.പി.സി, ഗൈഡ്സ്, ജെ.ആർ സി., എൻ.എസ്.എസ്, കരാത്തെ, കായിക താരങ്ങൾ എന്നിവർ കൊഴുപ്പേകി.

സ്കൂൾ പരിസരത്ത് ചേർന്ന ചടങ്ങിൽ തലശ്ശേരി സബ്ബ് കലക്ടർ സന്ദീപ് കുമാർ IAS ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി എ.പ്രസി ഡൻ്റ്അഡ്വ.സി.ജി.അരുൺ അദ്ധ്യക്ഷത വഹിച്ചു.

മാനേജർ ഫാ: മാത്യു തൈക്കൽ, പ്രിൻസിപ്പാൾ ഡോ: ഡെന്നി ജോൺ, സ്കൂൾ വികസന സമിതി സെക്രട്ടറി കെ.വി. ഗോകുൽദാസ് , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി എം.എം.രാജീവ്, മദർ പി.ടി.എ .പ്രസിഡൻ്റ് എം.ശ്രീഷ, മുൻ. പി.ടി.എ. പ്രസിഡൻ്റ് രുഗ്മിണി ഭാസ്ക്കരൻ, എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സി.ആർ. ജെൻസൺ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഹെൻറി ആൻറണി നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news