മുക്കം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന തരത്തിലുളള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ മുക്കം പോലീസ് സ്റ്റേഷനിൽ പരാതി നല്‍കി യൂത്ത് ലീഗ്.
പരാതി സിപിഎം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട്.ഈ വീഡിയോ പ്രചരിക്കുന്നത് റോഡ് ഷോയിലെ ലീഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ്.
രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ റോഡ് ഷോ ഏപ്രില്‍ മൂന്നിന് ആയിരുന്നു. അതിന്റെ ഇടയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയും റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് ഇറങ്ങുകയുമായിരുന്നു. ഇതിനെ ആണ് ഇറക്കിവിട്ടെന്ന നിലയില്‍ സൈബർ മേഖലകളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ പോസ്റ്റ് നൂറുകണക്കിനാളുകള്‍ പങ്കുവെച്ചിട്ടുമുണ്ട്. 13 ഫേസ് ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കം പോലീസിൽ പരാതി നല്‍കിയത്.