ആഗ്രയിൽ റോഡിൽ നമസ്കരിച്ചതിന് 150 പേർക്കെതിരെ കേസ്

റമദാനിലെ രാത്രിയിലുള്ള ‘തറാവീഹ്’ നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 150 പേർക്കെതിരെ പൊലീസ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി സുധീർ കുമാർ പറഞ്ഞു.

ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇംലി വാലി മസ്ജിദിനോട് ചേർന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്കാരം നടന്നത്.

റമദാനിലെ രാത്രി നമസ്കാരത്തിന് നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്. എന്നാൽ, കഴിഞ്ഞ 40 വർഷമായി ഇവിടെ രാത്രിയിൽ നമസ്കാരം നടക്കുന്നുണ്ടെന്നും അതുമൂലം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ലെന്നും സംഘാടകർ വ്യക്തമാക്കി.

spot_img

Related Articles

Latest news