വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യാത്രക്കാരനെതിരെ കേസെടുത്തു

മുംബൈ: വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യാത്രക്കാരനെതിരെ കേസെടുത്തു. ഛത്രപതി ശിവാരജ് മഹാരാജ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് സംഭവം.

നാഗ്പൂര്‍-മുംബൈ വിമാനം ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു സംഭവം.

സീനിയര്‍ കാബിന്‍ ക്രൂവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് നല്‍കുന്ന വിവരപ്രകാരം ജനുവരി 24നാണ് സംഭവമുണ്ടായത്. രാവിലെ 11 മണിക്ക് പുറപ്പെട്ട വിമാനം 12.35നാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയാണെന്ന ഇന്‍ഡിക്കേറ്റര്‍ വന്നു. ഉടന്‍ തന്നെ വിമാനത്തിലെ കാബിന്‍ ക്രൂ സംഘം എമര്‍ജന്‍സി ഡോറിനടുത്തേക്ക് പോയി ഇത് തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ തടയുകയായിരുന്നു.

യാത്രക്കാരനെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുക. നേരത്തെ ബി.ജെ.പി എം.പി തേജസ്വി സൂര്യ വിമാനത്തിന്റെ എമര്‍ജസി ഡോര്‍ തുറന്ന സംഭവമുണ്ടായിരുന്നു. തുടര്‍ന്ന് വിമാനം വൈകുകയും ചെയ്തിരുന്നു.

spot_img

Related Articles

Latest news