സൗഹൃദം യുഎഇ വിൻ്റർ ക്യാമ്പിംഗ് സംഘടിപ്പിച്ചു.

യുഎഇ : കാരശ്ശേരി – കറുത്തപറമ്പ് നിവാസികളുടെ കൂട്ടായ്മയായ സൗഹൃദം യുഎഇ ദുബൈയിലെ അൽ ഖുദ്റയിൽ വിൻ്റർ ക്യാമ്പിംഗ് സംഘടിപ്പിച്ചു.മുതിർന്ന അംഗങ്ങളായ ശരീഫ് ഇ കെ, അബ്ദുറഹിമാൻ കെ കെ, അബ്ദുസ്സലാം കെ എന്നിവർ ചേർന്ന് സംഗമം ഉത്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ ചക്കിങ്ങൽ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. യുഎഇ ഗോൾഡൻ വിസ ലഭിച്ച മുസ്തഫ കാരശ്ശേരിക്ക് പരിപാടിയിൽ ആദരം നൽകി. വിവിധ പരിപാടികൾക്ക് മുസ്തഫ ഒറുവിങ്ങൽ, ഹാഷിം പി പി, അബൂബക്കർ .എംപി,സുൽഫിക്കർ നൂറോട്ട്, ഉസ്മാൻ മാറാടി,അബ്ബാസ് ടി പി, നസീർ പൊയിലിൽ, ജാഫർ കളത്തിങ്ങൽ, ഷമീർ വി പി, ഷാഫി കെ കെ എന്നിവർ നേത്രത്വം നൽകി.

ഷബീർ ചിങ്കുവും ഷാഫി കൊപ്പവും അവതരിപ്പിച്ച ഇശൽ വിരുന്ന് പരിപാടിക്ക് മാറ്റു കൂട്ടി.
സംഗമത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബാൾ മത്സരവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കുകയുണ്ടായി.
അർഷാദ് ഓടത്തെരു മുർഷിദ് കെ പി, ഹാഷിൽ നൂറോട്ട്,നിയാസ് കെ പി, ഇല്യാസ് കുന്നത്ത്, നയീം വി പി, റിഷാദ് പി കെ, ജാബിർ കെ, ബദറുൽ കമാൽ, ഇഷ്ഫാഖ് യു കെ, ആത്തിഫ് ബാവ, നസീഹ് കെ പി,സജ്ജാദ് കെട്ടിൽ, അഫ്സൽ എള്ളങ്ങൽ, സഫ്‌വാൻ കെ, ഷാഫി ഒ എം, റയാൻ മുസ്തഫ, സഹൽ എൻ.പി തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news