തൃശൂർ ജില്ല സൗഹൃദവേദി സൗഹൃദസന്ധ്യ 2023

സൗദി അറേബ്യ യിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ വാർഷികാഘോഷo സൗഹൃദസന്ധ്യ 2023 വൈവിദ്ധ്യമാർന്ന പരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു .

റിയാദ് എക്സിറ്റ് 18 ലെ ഇസ്തിരാഹായിൽ വെച്ച് നടന്ന പരിപാടികൾക്കു വൻ സൗഹൃദവേദി കുടുംബങ്ങങ്ങളോടൊപ്പം വൻ ജനാവലി പങ്കെടുത്തു.

സൗഹൃദവേദി പ്രസിഡന്റ് ധനജ്ഞയ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യ കാരനും ആയ ജോസഫ് അതിരുങ്കൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സംഘടന റിപ്പോർട് അവതരിപ്പിച്ചു.
സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഷിഹാബ് കൊട്ടുകാട്, ഷാജഹാൻ ചാവക്കാട്, മുഖ്യ പ്രയോജകരായ നൂറ കാർഗോ പ്രതിനിധി ബിനോയ്‌, ഷാഹിദ് അറക്കൽ, ബഷീർ വാടാനപ്പള്ളി മുൻ പ്രസിഡന്റ് മാരായ കൃഷ്ണകുമാർ , ബഷീർ വാടാനപ്പള്ളി എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
സമാനതാകളില്ലാത്ത ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ കാലങ്ങളിൽ സൗഹൃദവേദി നടത്തിയതെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് നൽകിവരുന്ന പെൻഷൻ പദ്ധതി തികച്ചും മറ്റുള്ള സംഘടനകൾക്കും മാതൃക ആക്കാവുന്നതാണെന്നും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചവർ പറഞ്ഞു.
സൗഹൃദവേദി കുടുംബഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തൃശൂരിന്റെ ഹൃദയഭാഗത്തു തുടങ്ങിയ തൃശൂർ ജില്ലാ സൗഹൃദവേദി സഹകരണസംഘത്തിന്റെ പുതിയ ബ്രാഞ്ചു തളിക്കുള്ളത്തു തുടങ്ങിയതും ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിലും സംഘടനയുടെ കെട്ടുറപ്പും പ്രവർത്തനമികവും ആണ് കാണിക്കുന്നതെന്നും ഉത്ഘാടകൻ ജോസഫ് അതിരുങ്കൽ പറഞ്ഞു.

ജിദ്ധയിലും ദമ്മാമിലും അൽ കർജിലും ജുബൈയിലിലും ശക്തമായ കമ്മിറ്റികൾ ക്കു കീഴിൽ സൗഹൃദവേദിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടു.

സൗഹൃദവേദി സംഘടനയിലേക്ക് പുതുതായി കടന്നുവന്ന റിയാദിലെ അറിയപ്പെടുന്ന ബിസിനസ്‌ പ്രമുഖരും സാമൂഹിക പ്രവർത്തകരായ ലുലു മാനേജർ സുനിൽ. ടി. കെ., ബിനോയ്‌, ദിലീപ് ഫഹദ് റെസ്റ്റോറന്റ് എന്നിവർക്കുള്ള അംഗത്വവിതരണം ബഷീർ വാടാനപ്പള്ളി, ശങ്കരവാര്യർ, കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു.

സൗഹൃദവേദി അംഗം രാമദാസിന്റെ മകൾ ദേവിക രാമദാസിനു ഈ അടുത്ത് നടന്ന ക്‌ളാസ്റ്റർ മീറ്റിൽ ..100 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണമെഡൽ വിജയി ആയതിനുള്ള സംഘടനയുടെ മെമെന്റോ ഷിഹാബ് കൊട്ടുകാടും 14 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളുടെ നാഷണൽ ബാഡ്മിന്റൺ വിജയിയായ സായൂജ് പ്രേം ലാലിനുള്ള മെമൻറ്റൊ ജോസഫ് അതിരുങ്കലും കൈമാറി.

യോഗത്തിന്
പ്രോഗ്രാം കൺവീനർ ബാബു പൊറ്റേക്കാടു സ്വാഗതവും വൈസ് പ്രസിഡന്റ് ഗിരിജൻ സന്തോഷ്‌ നന്ദിയും പറഞ്ഞു. സൗഹൃദവേദി അംഗം നീതു ബാബു പ്രോഗ്രാം അവതാരാക ആയിരുന്നു.
സൗഹൃദവേദി അംഗം കൂടിയായ റീന കൃഷ്ണകുമാറിന്റെ
ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും പി. മെഹ്‌റു ടീച്ചർ അണിയിച്ചു ഒരുക്കിയ ഒപ്പന, സൗഹൃദവേദി ഗായകരായ ദിവ്യ പ്രശാന്ത്, നിഷ ബിനീഷ് അഭിനന്ദ ബാബു, അനാമിക സുരേഷ്, നമസ്തേ സന്തോഷ്‌, ഷമീർ വളാഞ്ചേരി, അഷ്‌റഫ്‌, പവിത്രൻ, സജ്ജാദ് പള്ളം, അക്ഷയ് സുധീർ, അഞ്ജലി, ഫിദ ഫാത്തിമ, സുരേഷ് ശങ്കർ എന്നിവരുടെ ഗാനങ്ങളും കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.

ശങ്കരവാര്യർ, ഷെറിൻ മുരളി സുരേഷ് തിരുവിൽവാമല,സൂരജ്,പങ്കാജാക്ഷൻ, അരുണൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news