കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച നേസൽ വാക്സിന് അനുമതി

ന്യൂഡൽഹി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത നേസൽ വാക്സിന് കേന്ദ്ര ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകി. കൊവിഷീൽഡോ മറ്റേതെങ്കിലും വാക്‌സിനോ സ്വീകരിച്ച 18 വയസിന് മുകളിലുള്ളവർക്ക് ഈ വാക്സിൻ ഉപയോഗിക്കാം. ഇന്ത്യയിൽ ആദ്യമായാണ് കൊവിഡ് നേസൽ പ്രതിരോധ വാക്സിന് അനുമതി നൽകുന്നത്.

മുതിർന്നവർക്കിടയിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ഇൻട്രാ നേസൽ വാക്സിനായ ‘ബിബിവി 154’ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു. മികച്ച പ്രതിരോധശേഷി ഉറപ്പാക്കുന്ന വാക്സിൻ സുരക്ഷിതമാണെന്ന് ഭാരത് ബയോടെക് വക്താക്കൾ അറിയിച്ചു.

മറ്റ് പ്രതിരോധ വാക്സിനുകളും ബൂസ്റ്റർ ഡോസും സ്വീകരിച്ചവർക്ക് വാക്സിൻ സ്വീകരിക്കാം. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂൺ 19ഓടെയാണ് വാക്സിന്റെ അന്തിമ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായത്. 4000 പേരിലായിരുന്നു പരീക്ഷണം. വാക്സിൻ ഉപയോഗിച്ച രോഗികൾക്ക് പാർശ്വഫലം ഉണ്ടായിട്ടില്ലെന്നും വാക്സിൻ നിർമാതാക്കൾ അവകാശപ്പെടുന്നു.

spot_img

Related Articles

Latest news