കോവിഡ് രോഗികൾ നാല്പത് ലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് മാത്രം ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 40,07,408 പേര്‍ക്ക്. നിലവില്‍ 2,12,566 പേര്‍ ചികിത്സയിലാണ്. കൊവിഡ് രണ്ടാം തരംഗം ശക്തിപ്രാപിച്ചിരിക്കെ തുടര്‍ച്ചയായി ഇരുപത്തിയെട്ടായിരത്തിന് മുകളിലാണ് കേസുകള്‍.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 15 ശതമാനത്തിന് മുകളിലെത്തി. പകുതിയിലധികം ജില്ലകളില്‍ മൂവായിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കേസുകള്‍. അതേസമയം ഇതുവരെ 20,541 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമായി.

കൊവിഡ് നിയന്ത്രണത്തിലെ പാളിച്ചകളാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കൊവിഡ് സ്ഥിരീകരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതിയിലധികം കേസുകളും സ്ഥിരീകരിക്കുന്നത് കേരളത്തില്‍ നിന്നാണ്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ കേന്ദ്രം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

spot_img

Related Articles

Latest news