കോവിഡ് വാക്സിൻ : പ്രതിരോധ ശേഷി രണ്ടാഴ്ചക്കു ശേഷം

വാക്സിൻ എടുത്തു കഴിഞ്ഞാൽ ഒരാൾക്ക് എപ്പോൾ മുതൽ പ്രതിരോധ ശേഷി ലഭിച്ചു തുടങ്ങും? വാക്സിൻ എടുത്താൽ എല്ലാമായോ?

കോവിഡ് വാക്സിൻ വിതരണം വളരെ സജീവമായി നൽകിക്കൊണ്ടിരിക്കുന്നു. പലർക്കും ഉള്ള സംശയമാണ്, വാക്സിൻ ലഭിച്ചാൽ എല്ലാമായോ? നിങ്ങൾക്ക് സ്വതന്ത്രർ ആയി നടക്കാൻ പറ്റുമോ എന്നൊക്കെ? എന്നാൽ വേൾഡ് ഹെൽത്ത് ഓർഗനൈസഷന്റെ പ്രതിനിധി ഡോ. കാതറിൻ ഒബ്രയൻ ഈ കാര്യങ്ങളെക്കുറിച്ചു എങ്ങനെ വിശദീകരിക്കുന്നു എന്ന് കാണുക.

ചോദ്യം: ഒരാൾ വാക്സിനേറ്റ് ചെയ്തു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാലാണ് പ്രതിരോധ ശേഷി ഉണ്ടാകുക , എത്ര ദിവസം ഉണ്ടാകും ?

ഡോ. കാതറിൻ: ഇന്ന് നിലവിലുള്ളത് 2 ഡോസ് കൊടുക്കുന്ന വാക്സിനുകളാണ്. 20 ദിവസത്തെ ഇടവേളകളിലാണ് വാക്സിൻ നല്കപ്പെടുക . ആദ്യ ഡോസ് കൊടുത്തു 2 ആഴ്ച കഴിയുമ്പോൾ ശരീരത്തിൽ വാക്സിൻ പ്രവർത്തിച്ചു തുടങ്ങി പ്രതിരോധ ശേഷി കൈവരിക്കാൻ തുടങ്ങും. രണ്ടാമത്തെ ഡോസ് എടുത്തു കഴിയുമ്പോൾ പ്രതിരോധ ശേഷി ശക്തമാവുകയും വൈറസിനെ തടഞ്ഞു നിർത്താൻ സാധിക്കും.

ചോദ്യം: ഈ വാക്സിനുകൾ സ്വീകരിച്ചു കഴിഞ്ഞാൽ ഇനി രോഗം വരിക ഇല്ലെന്നാണോ ? എത്ര കാലം പ്രതിരോധ ശേഷി നിലനിൽക്കും ?

ഡോ. കാതറിൻ: ഈ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തത ഇനിയും ഉറപ്പിക്കാറായിട്ടില്ല. വാക്സിനുകൾ വ്യാപകമായി ലഭ്യമാകുകയും ഉപയോഗം തുടങ്ങുകയും ചെയ്തു കുറച്ചു കഴിയുമ്പോൾ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളു.

ചോദ്യം: ഒരാൾ വാക്സിൻ എടുത്തു കഴിഞ്ഞാൽ അയാൾക്ക്‌ രോഗപ്രതിരോധ ശേഷി ഉണ്ടാകാം. എന്നാൽ അയാൾ രോഗ വാഹകനല്ല എന്ന് തീരുമാനിക്കാൻ കഴിയുമോ. അല്ല അയാൾക്ക്‌ മറ്റുള്ളവരിലേക്ക് രോഗം പടർത്താൻ കഴിയില്ല എന്നുണ്ടോ ?

ഡോ. കാതറിൻ: വളരെ പ്രസക്തമായ ചോദ്യമാണ്. ഇതിന്റെ ഉത്തരം ഇപ്പോഴും പറയാറായിട്ടില്ല. പഠിച്ചു വരികയാണ്. രോഗവ്യാപനവും തീവ്രതയും കുറയുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ഒരു നിഗമനത്തിൽ എത്തി ചേരാൻ കഴിയൂ.

ചോദ്യം: ഇപ്പോൾ തുടർന്ന് വരുന്ന മുൻകരുതലുകൾ ഇനിയും എത്ര കാലം തുടരേണ്ടി വരും ?

ഡോ. കാതറിൻ: സൂചിപ്പിച്ചതു പോലെ, ഇപ്പോഴും വാക്സിനുകൾ ഏതു രീതിയിൽ പ്രതിരോധിക്കും മറ്റുള്ളവരിലേക്ക് പകർന്നുള്ള സാധ്യത വാക്സിന് എടുത്തവരിൽ നിന്ന് ഉണ്ടോ എന്നൊക്കെ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്. കൂടാതെ ഇപ്പോഴും പല രാജ്യങ്ങളിലും രോഗ വ്യാപനവും തീവ്രതയും നിയന്ത്രണ വിധേയമായിട്ടില്ല. വാക്സിനുകളുടെ നിർമാണം ലോകജനതക്കാവശ്യമായ അത്ര ഇനിയും നടന്നിട്ടില്ല. അതുകൊണ്ടു മുന്കരുതലുകൾ തുടരുകയും വാക്സിൻ ലഭ്യത ഉറപ്പിക്കുകയും തന്നെയാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്.

നമുക്ക് രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് രോഗം വരാൻ നാം കാരണക്കാരാകാതെയും ഇരിക്കുക.

വീഡിയോ കാണാം

 

spot_img

Related Articles

Latest news