സൗദിയിൽ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് കൂടി അംഗീകാരം

 

18 01 2021

റിയാദ്: സൗദിയിൽ ആരോഗ്യ മന്ത്രാലയം രണ്ടു വാക്സിനുകൾക്ക് കൂടി അംഗീകാരം നൽകി. നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ഫൈസർ ബയോൺ ടെക്ക് വാക്‌സിന് പുറമെ ഏറെ പഠനങ്ങൾക്കും വിശകലനങ്ങൾക്കും ശേഷം മോഡേർണ, അസ്‌ട്രാസെനിക വാക്‌സിനുകൾക്ക് കൂടിയാണ് അംഗീകാരം ലഭിച്ചത്. കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യ ഡയറക്ടർ ഡോ. ഇബ്രാഹിം അൽ അരിഫി അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള തലത്തിൽ വാക്സിനുകൾക്കുള്ള മത്സരം നടക്കുന്നുണ്ട്. ഫൈസർ വാക്‌സിനായി വളരെയധികം ആവശ്യക്കാരാണുള്ളത്. എങ്കിലും രാജ്യത്ത് ആവശ്യത്തിനനുസരിച്ച് വാക്‌സിൻ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ബ്രിട്ടൻ-സ്വീഡൻ മൾട്ടി നാഷണൽ ഫാർമസി കമ്പനിയാണ് അസ്‌ട്രാസെനിക വാക്‌സിൻ പുറത്തിറക്കിയത്. ബ്രസീൽ ഉൾപ്പെടെ ഏതാനും രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.

അമേരിക്കയിലെ ബയോമെഡിക്കൽ അഡ്വാൻസ്‌ഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് സാംക്രമിക രോഗങ്ങൾ എന്നെ കമ്പനികളും സംയുക്തമായാണ് മോഡേർണ കൊവിഡ് വാക്സിൻ പുറത്തിറക്കിയത്.

രണ്ട് വാക്സിനുകളും ഉടൻ വിതരണത്തിനെത്തുമെന്നാണ് കരുതുന്നത്.

spot_img

Related Articles

Latest news